അമീർഖാനെതിരായ പരാമർശങ്ങൾ; കെ.ആർ.കെയുടെ ട്വിറ്റർ അക്കൗണ്ട്​ സസ്​പെൻഡ്​ ചെയ്​തു

ബോളിവുഡ്​ നിരുപകനായ കെ.ആർ.കെയുടെ അക്കൗണ്ട്​ ട്വിറ്റർ സസ്​പെൻഡ്​ ചെയ്​തു. കെ.ആർ.കെ തന്നെയാണ്​ മറ്റൊരു ട്വിറ്റർ പേജിലൂടെ ത​​െൻറ അക്കൗണ്ട്​ സസ്​​പെൻഡ്​ ചെയ്​ത വിവരം പുറത്ത്​ വിട്ടത്​.

ബോളിവുഡ്​ താരം അമിർ ഖാനെതിരായ മോശം പരാമർശങ്ങളുടെ പേരിലാണ്​ കെ.ആർ.കെയുടെ ട്വിറ്റർ അക്കൗണ്ട്​ സസ്​പെൻഡ്​ ചെയ്​തതെന്നാണ്​ റിപ്പോർട്ട്​. 

അതേ സമയം, അമീറി​​െൻറ പുതിയ സിനിമ സീക്രറ്റ്​ സൂപ്പർ സ്​റ്റാറി​​െൻറ നിരുപണം താൻ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്യുമെന്ന്​ ഭയന്നാണ്​ ത​​െൻറ അക്കൗണ്ടുകൾ സസ്​പെൻഡ്​ ചെയ്​തതെന്ന്​ കെ.ആർ.കെ ആരോപിച്ചു. ഇൗ നടപടിയിലൂടെ താൻ സിനിമയുടെ നിരുപണം പോസ്​റ്റ്​ ചെയ്യുന്നത്​ തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Twitter Suspends KRK for Ugly Personal Attack on Aamir Khan-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.