സിനിമാക്കാരെ വീട്ടുജോലി ചെയ്യുന്നത്​ ഇങ്ങനെ കൊട്ടിഘോഷിക്കണ്ട; മറുപടിയുമായി സ്വര ഭാസ്​കർ

കോവിഡ്​ 19 വൈറസ്​ വ്യാപനം നിയന്ത്രിക്കാൻ രാജ്യം ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമ, സ്​പോർട്​സ്​ താരങ്ങൾ, അവ രുടെ തിരക്കേറിയ കർമ്മമേഖലയിൽ നിന്നും ലഭിച്ച നീണ്ട വിശ്രമ വേളകൾ ആസ്വദിക്കുകയാണ്​. കോവിഡ്​ 19 ബോധവത്​കരണങ്ങൾക ്കും താരങ്ങൾ മുൻനിരയിൽ തന്നെയുണ്ട്​.

വീട്ടിലിരിക്കുന്ന താരങ്ങൾ വീട്ടുജോലി ചെയ്യുന്നതടക്കം ഇൻസ്​റ്റഗ്രാം, ട്വിറ്റർ, ഫേസ്​ബുക്​ തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ആരാധകർക്കായി പങ്കുവെക്കാറുണ്ട്​. ബോളിവുഡിൽ നിന്നാണ്​ അത്തരം പോസ്റ്റുകൾ ഏറ്റവും കൂടുതൽ വന്നുകൊണ്ടിരിക്കുന്നത്​. അവയെല്ലാം ആവേശത്തോടെ ഏറ്റെടുക്കുന്നവരും താരങ്ങളുടെ വീട്ടുജോലി പോസ്റ്റുകൾ രസിക്കാത്തവരും ഏറെയുണ്ട്​. അത്​ പരസ്യമായി സമൂഹ മാധ്യമങ്ങളിൽ ചിലർ പങ്കുവെക്കുകയും ചെയ്യുന്നു​. അത്തരമൊരു പോസ്റ്റാണ്​ ഇപ്പോൾ ചർച്ചയായിരിക്കുന്നത്​. താരങ്ങൾ വീട്ടുജോലി ചെയ്യുന്നതിന്​ അത്ര കോലാഹലമൊന്നും ഉണ്ടാക്കേണ്ട എന്നാണ്​ ഒരാൾ പറഞ്ഞിരിക്കുന്നത്​.

‘‘പ്രിയ സെലിബ്രിറ്റികളേ, വീട്ടുജോലിയെന്നത്​ അടിസ്ഥാനപരമാണ്… സോഷ്യല്‍ മീഡിയയില്‍ അതിന്​ ഇത്രയും കോലാഹലമുണ്ടക്കല്ലേ..സ്വര ഭാസ്​കർ നായയെ വൃത്തിയാക്കുന്നത്​ ഇപ്പോൾ വാര്‍ത്തയായിരിക്കുന്നു.. ദുഖം” ഇങ്ങനെയായിരുന്നു ഒരു പോസ്റ്റ്​.

ഇതിന്​ മറുപടിയുമായി സ്വര ഭാസ്​കർ തന്നെയെത്തി. ആ വാർത്ത വിനോദ വാർത്തകളുടെ സെക്ഷനിലാണ്​. അത്​ നിങ്ങൾ വായിക്കേണ്ടതില്ല. സമൂഹ മാധ്യമം എന്നത്​ ജീവിതത്തിലെ ചില സന്ദർഭങ്ങൾ പങ്കുവെക്കുന്നതിനുള്ളതാണ്​. ആർക്കും അത്​ അറിയേണ്ട ആവശ്യമില്ലെങ്കിൽ കൂടി. സെലിബ്രിറ്റികളും അത്​ തന്നെയാണ്​ ചെയ്യുന്നത്​. ലോക്​ ഡൗണിൽ അവരും ബോറടിച്ചിരിക്കുകയാണ്​. ഞങ്ങൾക്ക്​ മാപ്പ്​ തരൂ. സ്വരം മറുപടി ട്വീറ്റിൽ പറഞ്ഞു.

Tags:    
News Summary - swara bhaskar twitter-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.