Posted On
date_range Updated On
date_range സഞ്ജയ് ദത്തിെൻറ ജീവിതവുമായി രാജ് കുമാർ ഹിരാനി; സഞ്ജുവിന്‍റെ ടീസർ
സഞ്ജയ് ദത്തിന്‍റെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം 'സഞ്ജു'വിന്‍റെ ടീസർ പുറത്തിറങ്ങി. രണ്‍ബീര്‍ കപൂറാണ് സഞ്ജയ് ദത്തായി വേഷമിടുന്നത്. ശരീരഭാഷയിലും ഞെട്ടിക്കുന്ന മേക്ക്ഓവറാണ് രണ്‍ബീര്‍ നടത്തിയിരിക്കുന്നത്. ത്രീ ഇഡിയറ്റ്‌സ്, പി.കെ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം രാജ്കുമാര്‍ ഹിറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പരേഷ് റാവല്‍, മനീഷാ കൊയ്‌രാള, അനുഷ്‌കാ ശര്‍മ, സോനം കപൂര്‍, ദിയാ മിര്‍സ തുടങ്ങിയവരും താരനിരയിലുണ്ട്. വിനോദ് ചോപ്ര ഫിലിംസ്, രാജ് കുമാര്‍ ഹിറാനി ഫിലിംസ് എന്നിവര്‍ ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസുമായി ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.