Posted On
date_range Updated On
date_range കാവിവസ്ത്രം ധരിച്ച് ഹുക്ക വലിച്ച ഹൻസികക്കെതിരെ കേസ്
ചെന്നൈ: തെന്നിന്ത്യൻ സിനിമാതാരമായ ഹൻസിക മോട്ട്വാനിക്കെതിരെ കോടതിയിൽ കേസ്. യു. ആർ. ജമീൽ സംവിധാനം ചെയ്ത ‘മഹാ’ എന്ന സിനിമയുടെ ആദ്യ പോസ്റ്ററാണ് വിവാദമായത്. കാവി ധരിച്ച് സന്യാസികളുടെ ഇടയിൽ രാജസിംഹാസനത്തിലിരുന്ന് ഹുക്ക വലിക്കുന്നതായ ഹൻസികയുടെ ചിത്രമാണ് പോസ്റ്ററിൽ.
പാട്ടാളി മക്കൾ കക്ഷിയിലെ ജാനകിരാമനാണ് പരാതി നൽകിയത്. ആക്ഷൻ ത്രില്ലറായ ‘മഹാ’ ഹൻസികയുടെ 50ാമത് സിനിമയാണ്. സിനിമയിലെ പുകവലി, മദ്യപാന രംഗങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന പാർട്ടിയാണ് പാട്ടാളിമക്കൾ കക്ഷി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.