ദുൽഖറും ഇർഫാൻ ഖാനും; ബോളിവുഡ്​ ചിത്രം കർവാ​െൻറ ഫസ്റ്റ്​ലുക്

യുവ സൂപ്പർതാരം ദുൽഖർ സൽമാ​​​െൻറ ബോളിവുഡ്​ അരങ്ങേറ്റ ചിത്രം കർവാ​​​െൻറ ഫസ്റ്റ്​ലുക്ക്​ പോസ്റ്റർ പുറത്തുവിട്ടു.  ആകാശ്​ ഖുറാന സംവിധാനം ​െചയ്യുന്ന ചിത്രത്തിൽ ഇർഫാൻ ഖാൻ, മിഥില പാൽക്കർ എന്നിവരാണ്​ മറ്റ്​ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്​.

പ്രശസ്​ത ബോളിവുഡ്​ നിർമാതാവ്​ റോന്നീ സ്​ക്ര്യൂവാല നിർമിക്കുന്ന ചിത്രത്തി​​​െൻറ ട്രെയിലർ നാളെ പുറത്തുവിടും. ആഗസ്റ്റ്​​ 3ന്​ ചിത്രം ​േലാകവ്യാപകമായി തിയറ്ററുകളിലെത്തും. നിലവിൽ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന തമിഴ്​ചിത്രത്തി​​​െൻറ അവസാനം ഷെഡ്യൂളിലാണ്​ ദുൽഖർ. രാ. കാർത്തിക്കി​​​െൻറ ‘വാൻ’ എന്ന ബിഗ്​ ബജറ്റ്​ തമിഴ്​ ചിത്രത്തിനും ദുൽഖർ ഡേറ്റ്​ നൽകിയിട്ടുണ്ട്​. 

മലയാളത്തിൽ മൂന്ന്​ ചിത്രങ്ങളാണ്​ താരത്തി​​​െൻറതായി ​പ്രഖ്യാപിച്ചിട്ടുള്ളത്​. സലാം ബുഖാരി, മിഥുൻ മാനുവൽ തോമസ്​ ടീമി​​​െൻറ ചിത്രത്തിൽ കോളജ്​ പ്രൊഫസറായാണ്​ ദുൽഖർ വേഷമിടുക​. കട്ടപ്പനയിലെ ഹൃത്വിക്​ റോഷൻ, അമർ അക്​ബർ അന്തോണി എന്നീ ചിത്രങ്ങൾക്ക്​ തിരക്കഥയൊരുക്കിയ വിഷ്​ണു ഉണ്ണികൃഷ്​ണൻ, ബിബിൻ ജോർജ്​ ടീമി​​​െൻറ പുതിയ ചിത്രത്തിലും ദുൽഖർ നായകനാകും. ദുൽഖറി​​​െൻറ ആദ്യ ചിത്രം ‘സെക്കൻറ്​ ഷോ’ ഒരുക്കിയ ശ്രീനാഥ്​ രാജേന്ദ്ര​​​െൻറ ‘സുകുമാരക്കുറുപ്പ്’ എന്ന ചിത്രവും താരത്തി​​​െൻറതായി പുറത്തുവരും.

Tags:    
News Summary - first look poster of karwaan starring duiquer salmaan-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.