Posted On
date_range Updated On
date_range നടൻ ഫവാദ് ഖാൻ ഇന്ത്യ വിട്ടു
മുംബൈ: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പാക് നടന്‍ ഫവദ് ഖാന്‍ രഹസ്യമായി ഇന്ത്യ വിട്ടതായി റിപ്പോര്‍ട്ട്. ഉറിയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള പാകിസ്താൻ കലാകാരന്മാര്‍ സെപ്റ്റംബര്‍ 25നകം രാജ്യംവിടണമെന്ന സേനയുടെ ഭീഷണിക്ക് പിന്നാലെയാണ് താരം പാകിസ്താനിലേക്ക് മടങ്ങിയതെന്നാണ് സൂചന.
ഇന്ത്യയിലേക്ക് ഉടൻ മടങ്ങി വരില്ലെന്നാണ് റിപ്പോര്‍ട്ട്. യേ ദില്‍ ഹെ മുഷ്‌കില്‍ എന്ന കരണ്‍ ജോഹര്‍ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് താരം രാജ്യംവിട്ടത്. ചിത്രത്തിന്റെ പ്രചാരണ പരിപാടികളില്‍ ഫവാദ് പങ്കെടുക്കില്ലെന്ന് കരണ്‍ ജോഹര്‍ നേരത്തെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.