?????????: ??? ????

നോർത്ത്​ ഇന്ത്യൻ ഫാൻസി​ന്​ ഡീക്യു​വി​െൻറ സർപ്രൈസ്​ VIDEO

ഇർഫാൻ ഖാനുമൊത്ത്​ അഭിനയിച്ച കർവാനിലൂടെ ബോളിവുഡിലെ അരങ്ങേറ്റം ഗംഭീരമാക്കിയ  മലയാളികളുടെ പ്രിയപ്പെട്ട യുവതാരം ദുൽഖർ സൽമാൻ ത​​​െൻറ ഉത്തരേന്ത്യൻ ആരാധകർക്ക്​ നൽകിയ സർപ്രൈസ്​ വിസിറ്റ്​ വൈറലാകുന്നു. സൂം ടി.വി ദുൽഖറി​​​െൻറ ആരാധകർക്കായി ഒരുക്കിയ ഫാൻഫെസ്റ്റ്​ മത്സരത്തിൽ നിന്നും തെരഞ്ഞെടുത്തവർക്ക്​​ ദുൽഖറിനോടൊപ്പം ​ചിലവഴിക്കാൻ അവസരം നൽകുകയായിരുന്നു.

ഉസ്​താദ്​ ഹോട്ടൽ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ബാംഗ്ലൂർ ഡേയ്​സ്​, ചാർളി തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെയാണ്​ ഉത്തരേന്ത്യയിൽ ദുൽഖർ അറിയപ്പെട്ടത്​. കേരളത്തിന്​ പുറത്ത്​ ഏറ്റവും കൂടുതൽ ആരാധകരുള്ള മലയാള താരങ്ങളിലൊരാളാണ്​​ ദുൽഖർ.

പ്രിയതാരത്തെ അടുത്ത്​ കണ്ടതും ആനന്ദ കണ്ണീരും ആവേശവുമൊക്കെയായി ആരാധകർക്ക്​. ദുൽഖറിനൊപ്പം നൃത്തം ചെയ്​തും താരത്തെ കെട്ടിപ്പിടിച്ചും സംസാരിച്ചും ഫോ​േട്ടായെടുത്തും ആരാധകർ രംഗം ഗംഭീരമാക്കി.

Full View
Tags:    
News Summary - Dulquer Salmaan SURPRISED His Fans-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.