Posted On
date_range Updated On
date_range 'ദംഗൽ' ചൈനീസ് പ്രസിഡൻറിനും ഇഷ്ടമായി
അസ്താന: ആമിർഖാെൻറ സൂപ്പർഹിറ്റ് സിനിമ ദംഗൽ താൻ കണ്ടിരുന്നുവെന്നും ഇഷ്ടമായതായും ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
മേയ് മൂന്നിന് ചൈനയിൽ റിലീസായ സിനിമ 1100 കോടി രൂപയുടെ മികച്ച കലക്ഷനാണ് നേടിയത്. 7,000 തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന ദംഗൽ 1,100 കോടി കടക്കുന്ന ചൈനയിലെ 33ാമത്തെ സിനിമയാണ്. ചൈനീസ് പ്രസിഡൻറിന് സിനിമ ഇഷ്ടമായ കാര്യം വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറാണ് വാർത്താലേഖകരെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.