നടി ​െസെറ വസീം സഞ്ചരിച്ച കാർ തടാകത്തിലേക്ക്​ മറിഞ്ഞു

ശ്രീനഗർ: നടി സൈറ വസീം സഞ്ചരിച്ച കാർ  കശ്​മീരിൽ ദാൽ തടാകത്തിലേക്ക്​ മറിഞ്ഞെങ്കിലും പ്രദേശവാസികളുടെ സമയോചിത ഇടപെടലിൽ അവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.  ആമിർഖാ​​​​െൻറ സൂപ്പർ ഹിറ്റ്​ ചിത്രമായിരുന്ന ‘ദംഗലിൽ’ ​ഗുസ്​തിതാരം ഗീത ഫോഗട്ടി​​​​െൻറ ചെറുപ്പകാലം അഭിനയിച്ചാണ്​  16കാരിയായ സൈറ പ്രശസ്​തയായത്​.

കശ്​മീരി നടിയായ ഇവർക്ക്​ ​ ദംഗലിലെ അഭിനയത്തിന്​ മികച്ച സഹനടിക്കുള്ള ദേശീയ അവാർഡും  ലഭിച്ചിരുന്നു.  ദാൽ തടാകത്തിന്​ സമീപത്തുകൂടി അമിതവേഗത്തിൽ കാറോടിച്ചുപോകവെ ഡ്രൈവർക്ക്​ നിയന്ത്രണംവിട്ട്​ വാഹനം ​തടാകത്തിലേക്ക്​ പതിക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. ഉടൻ സമീപത്തുണ്ടായിരുന്നവർ ചേർന്ന്​ സൈറയെയും സഹയാത്രികയെയും രക്ഷപ്പെടുത്തി.  

പ്രദേശവാസിയായ രാഷ്​ട്രീയക്കാര​​​​​െൻറ കാറിലാണ്​ ഇവർ സഞ്ചരിച്ചിരുന്നതെന്ന്​ പറയുന്നു. ആർക്കും പരിക്കില്ലാത്തതിനാലും പൊതുമുതൽ നശിപ്പിച്ചതായി പരാതിയില്ലാത്തതിനാലും ​േകസെടുത്തിട്ടില്ലെന്ന്​ പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - Dangal actress Zaira Wasim in car accident in Srinagar; escapes unhurt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.