പോരാളിയായി അക്ഷയ്; കേസരിയുടെ ടീസർ പുറത്ത്

ബോളിവുഡ് താരം അക്ഷയ് കുമാർ നായകനാകുന്ന 'ഗ്ലിംപസ് ഒാഫ് കേസരി' എന്ന ചിത്രത്തിന്‍റെ ആദ്യ ടീസർ പുറത്ത്. അക്ഷയ് തന് ‍റെ ട്വിറ്റർ പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്.
Full View1897ൽ 21 അംഗ സിഖ് പടയാളികൾ ഒരഖ്സായി ഗോത്ര വിഭാഗത്തിലെ പതിനായിരം വരുന്ന അഫ്ഗാൻ സേനയെ നേരിട്ട സാരഗർഹി ഏറ്റുമുട്ടലാണ് കേസരിയുടെ പ്രമേയം. ഈ ഏറ്റുമുട്ടലിൽ പങ്കാളിയായ ഹവിൽദാർ ഇഷാർ സിങ്ങിന്‍റെ കഥാപാത്രമായാണ് അക്ഷയ് വെള്ളിത്തിരയിൽ എത്തുന്നത്.

അനുരാഗ് സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പരിനീതി ചോപ്രയാണ് നായിക. പരിനീതി ചോപ്രയുമായി ചേർന്നുള്ള ആദ്യ അക്ഷയ് ചിത്രം കൂടിയാണ് കേസരി. മാർച്ച് 21 ചിത്രം തീയേറ്ററുകളിലെത്തും.

Tags:    
News Summary - akshay kumar kesari movie ParineetiChopra -Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.