Posted On
date_range Updated On
date_range അജ്മീർ ഷെരീഫ് ദർഗയിൽ ആരാധക്കൂട്ടം വളഞ്ഞു; നിയന്ത്രണം നഷ്ടപ്പെട്ട് അജയ് ദേവ്ഗൺ -VIDEO
അജ്മീർ: എല്ലാ വർഷവും അജ്മീർ ശരീഫ് ദർഗയിൽ നടൻ അജയ് ദേവ്ഗൺ പ്രാർത്ഥന നടത്താനെത്താറുണ്ട്. എന്നാൽ ഇത്തവണ അദ്ദേഹത് തോടൊപ്പം മകൻ യുഗും ഉണ്ടായിരുന്നു. ദർഗയിൽ നിന്ന് തിരിച്ചിറങ്ങും വഴി നിരവധി ആരാധകർ എത്തിയതോടെ താരം ശരിക്കും കുട ുങ്ങിപ്പോയി.
ജനക്കൂട്ടത്തിനിടയിൽ നിന്ന് പുറത്തുകടക്കാൻ അജയ് ദേവ്ഗണും യുഗും പാടുപെടുന്ന വീഡിയോ സോഷ്യൽ മീ ഡിയയിൽ വൈറലായി. ആൾക്കൂട്ടത്തിൻറെ തള്ളിൽപെട്ട് പെട്ട അജയ് അസ്വസ്ഥനാകുന്നത് വിഡിയോയിൽ കാണാം.
2019 അജയ് ദേവ്ഗന് വിജയകരമായ വർഷമായിരുന്നു. ടോട്ടൽ ധമാൽ, ദി ദി പ്യാർ ദേ എന്നീ രണ്ട് റിലീസുകൾ ബോക്സോഫീസിൽ മികച്ച വിജയമാണ് നേടിയത്. രണ്ട് ചിത്രങ്ങളും റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ 100 കോടി രൂപ നേടി. 2020ൽ അജയുടെ തൻഹാജി: ദി അൺസങ് ഹീറോ റിലീസിന് ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.