ത്രീ ഇഡിയറ്റ്​സിന്​ രണ്ടാം ഭാഗം വരുന്നു; സ്ഥിരീകരിച്ച്​ രാജ്​കുമാർ ഹിരാനി

ആമിർ ഖാ​​​െൻറ ഹിറ്റ്​ ചിത്രം ത്രീ ഇഡിയറ്റ്​സിന്​ രണ്ടാം ഭാഗമൊരുങ്ങുന്നു. സംവിധായകൻ രാജ്​കുമാർ ഹിരാനി തന്നെയാണ്​ ഇൗ കാര്യം സ്ഥിരീകരിച്ചത്​.  ചിത്രത്തി​​​െൻറ പ്രീപ്രൊഡക്ഷൻ ​ജോലികളും ആരംഭിച്ചു.

ത്രീ ഇഡിയറ്റ്​സി​​​െൻറ സഹ എഴുത്തുകാരൻ അഭിജാത്​ ജോഷിയുമായി ചേര്‍ന്ന് ചിത്രത്തിനായുള്ള തിരക്കഥ എഴുതുന്ന തിരക്കിലാണെന്നും മുന്‍ ചിത്രത്തെക്കാള്‍ രണ്ടാം ഭാഗം മികച്ചു നില്‍ക്കണമെന്ന നിര്‍ബന്ധമുണ്ടെന്നും രാജ്കുമാര്‍ ഹിരാനി അറിയിച്ചു.

ഒന്നാം ഭാഗത്തിൽ ആർ. മാധവൻ, ഷർമൻ ജോഷി, ബോമൻ ഇറാനി, കരീന കപൂർ എന്നിവരായിരുന്നു​ പ്രധാന വേഷങ്ങളിലെത്തിയത്​. 55 കോടി മുടക്കിയെടുത്ത ചിത്രം ഇന്ത്യയിൽ മാത്രം നേടിയത്​ 202 കോടിയോളം രൂപ. ആഗോള കലക്ഷൻ 400 കോടിക്കടുത്തും. ചൈനയിൽ ആമിർ ഖാന്​ ആരാധകരെ സൃഷ്​ടിച്ച ചിത്രം കൂടിയായി ത്രീ ഇഡിയറ്റ്​സ്​.

നിലവിൽ രൺബീർ കപൂറിനെ നായകനാക്കി ഒരുങ്ങുന്ന സഞ്​ജയ്​ ദത്തി​​​െൻറ ബയോപിക്​ ‘സഞ്​ജു’വി​​​െൻറ പ്രമോഷൻ തിരക്കുകളിലാണ്​ ഹിരാനി. അതുകഴിഞ്ഞ്​ സഞ്​ജയ്​ ദത്തി​​​െൻറ തന്നെ സൂപ്പർഹിറ്റ്​ ചിത്രമായ ‘മുന്നാ ഭായ്​’ക്ക്​ ഒരു മൂന്നാം ഭാഗമൊരുക്കുന്നതി​​​െൻറ പണികളിലേക്ക്​ കടക്കും. അതിന്​ ശേഷമായിരിക്കും ത്രീ ഇഡിയറ്റ്സ്​ പാർട്ട്​ 2​​​െൻറ ആരംഭമെന്നും ഹിരാനി അറിയിച്ചു.

Tags:    
News Summary - 3 Idiots sequel is in the making and Rajkumar Hirani is scripting it-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.