രാധ
Posted On
date_range Updated On
date_range കൈക്കൂലി വാങ്ങുന്നതിനിടെ വനിത എസ്.ഐ അറസ്റ്റിൽ
ബംഗളൂരു: മൈസൂരുവിൽ വനിത പൊലീസ് സബ് ഇൻസ്പെക്ടറെ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പൊലീസ് പിടികൂടി. കുവെംപു നഗർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ രാധയാണ് അറസ്റ്റിലായത്.
കരാറുകാരനായ കെ.ബി. മഹേഷിൽനിന്ന് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റുചെയ്തത്. രാധ രണ്ടുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്നതായി മഹേഷ് പരാതിപ്പെട്ടിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വസ്തുരേഖകളും എ.ടി.എം കാർഡ് ഉൾപ്പെടെയുള്ള സാധനങ്ങളും വിട്ടുകിട്ടുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.മഹേഷിന്റെ പരാതിയെത്തുടർന്ന് ലോകായുക്ത പൊലീസ് കുവെംപുനഗർ സ്റ്റേഷനിലെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.