സൂരജ്
Posted On
date_range Updated On
date_range ബൈക്ക് മോഷണം: യുവാവ് അറസ്റ്റിൽ
മംഗളൂരു: കൗപിൽ സലൂൺ നടത്തുന്ന ഉത്തർപ്രദേശ് സ്വദേശിയുടെ മോട്ടോർ സൈക്കിൾ മോഷ്ടിച്ച കർണാടക യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുളൂർ സ്വദേശി കെ. സൂരജ് കൊട്ട്യനാണ്(31) അറസ്റ്റിലായത്. സലൂൺ ഉടമ ഷാറൂഖ് ഹസൻ കൗപ് റസിഡൻസിക്ക് മുന്നിൽ നിർത്തിയിട്ട ബൈക്ക് ഈ മാസം ഏഴിന് രാത്രിയാണ് മോഷണം പോയത്.
അനൂപ് എന്നയാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തത്. കൊപ്പളങ്ങാടി ശ്മശാന പരിസരത്ത് കാട്ടിൽ ഒളിപ്പിച്ച നിലയിലാണ് ബൈക്ക് കണ്ടെത്തിയത്.
കൗപ്, ഉഡുപ്പി, കൊണാജെ, കങ്കനാടി,പണമ്പുർ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് സൂരജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.