കൈരളി നിലയം സ്കൂളിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍നിന്ന്
Posted On
date_range Updated On
date_range കൈരളി നിലയം സ്കൂള്‍ റിപ്പബ്ലിക് ദിനം
ബംഗളൂരു: എച്ച്.എൽ.എല്ലിലെ കൈരളി നിലയം സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മുഖ്യാതിഥിയായ മേജർ ജനറൽ കെ.എസ്. വേണുഗോപാൽ ദേശീയപതാക ഉയർത്തി. കൈരളി കലാസമിതി പ്രസിഡന്റ് സുധാകരൻ രാമന്തളി, ജനറൽ സെക്രട്ടറി പി.കെ. സുധീഷ്, സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ് എന്നിവര്‍ സംസാരിച്ചു. മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.
മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും ക്യാഷ് അവാർഡുകളും മുഖ്യാതിഥി വിതരണം ചെയ്തു. വിദ്യാര്‍ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.