Posted On
date_range Updated On
date_range ചാമരാജ് നഗറിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ
ബംഗളൂരു: ചാമരാജ് നഗറിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 10 മുതൽ 15 വരെ ദിവസം മാത്രം പ്രായമായ പെൺകുട്ടിയെയാണ് ഹാരവെ ഹൊബ്ലിയിലെ തമദഹള്ളി- സഗറെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കിടത്തിയിരുന്നത്. വഴിയാത്രക്കാരനായ പരമേശ് എന്നയാൾ കുഞ്ഞിനെ കണ്ടെത്തി ഉടൻ പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. കുഞ്ഞിനെ പിന്നീട് വിദഗ്ധ ചികിത്സക്കായി ചാമരാജ് നഗറിലെ മാതൃശിശു ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.