മയക്കുമരുന്നുമായി അറസ്റ്റിലായവർ
Posted On
date_range Updated On
date_range മയക്കുമരുന്നുമായി നൈജീരിയൻ പൗരൻ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ
മംഗളൂരു: നഗരത്തിൽ പണമ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വിവിധയിനം മയക്കുമരുന്ന് വിതരണത്തിലും വില്പനയിലും ഏർപ്പെട്ട നൈജീരിയൻ പൗരൻ ഉൾപ്പെടെ ആറുപേരെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. മുകേഷ് ദേരേബയിൽ (നൈജീരിയ-33), മംഗളൂരു സ്വദേശികളായ സി. ചന്ദൻ (30), കെ. ശരത് (32), മധുസൂദനൻ കൊഞ്ചാഡി (29), ധനുഷ് ആകാശ് ഭവൻ (28), മിഖായേൽ ബാലാജി (34) എന്നിവരാണ് അറസ്റ്റിലായത്.
കൊക്കയിൻ, എം.ഡി.എം.എ, ഡിജിറ്റൽ അളവ് ഉപകരണം, സ്കൂട്ടറുകൾ, ഒമ്പത് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തതായി പണമ്പൂർ പൊലീസ് ഇൻസ്പെക്ടർ മുഹമ്മദ് സലീം അബ്ബാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.