ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ഹി​ന്ദ് കേ​ര​ള ബം​ഗ​ളൂ​രു സൗ​ത്ത് ഏ​രി​യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ഹി​ന്ദ് കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബ് റ​ഹ്മാ​ൻ നി​ർ​വ​ഹി​ക്കു​ന്നു

മാനവിക വിമോചനം ലക്ഷ്യമിടുന്ന ദർശനമാണ് ഇസ്‌ലാം -പി. മുജീബ് റഹ്മാൻ

ബംഗളൂരു: മതം, ഭാഷ, വർണം, വംശം തുടങ്ങിയ വ്യത്യാസങ്ങൾക്ക് അതീതമായി വെള്ളവും വായുവും പ്രകൃതിയും പോലെ എല്ലാ മനുഷ്യർക്കും അവകാശപ്പെട്ട ദർശനമാണ് ഇസ്‌ലാമെന്നും മാനവിക വിമോചനത്തിലൂടെ എല്ലാവർക്കും സുന്ദരമായ ജീവിതം സാധ്യമാക്കുകയാണ് അതിന്‍റെ ലക്ഷ്യമെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു.

ഇലക്ട്രോണിക് സിറ്റിയിലെ ആർ.എൻ. പ്രസ്റ്റീജ് കൺവെൻഷൻ സെന്‍ററിൽ ജമാഅത്തെ ഇസ്‌ലാമി കേരള ബംഗളൂരു സൗത്ത് ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മനുഷ്യർക്കും ഒരുപോലെ അവകാശപ്പെട്ടതാണ് ഉന്നതമായ മാനവിക മൂല്യങ്ങൾ. ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ഈ മൂല്യങ്ങൾ സാക്ഷാത്കരിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുമ്പോഴാണ് ഇസ്‌ലാമിക കർമസാക്ഷ്യം യാഥാർഥ്യമാകുന്നത്. ഉന്നതമായ മാനവിക മൂല്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുകയെന്നതാണ് കർമസാക്ഷ്യത്തിന്‍റെ കാതലെന്നും അദ്ദേഹം വിശദീകരിച്ചു. ജമാഅത്തെ ഇസ്‌ലാമി സൗത്ത് ഏരിയ പ്രസിഡന്‍റ് മുഹമ്മദ് ഖുതുബ് അധ്യക്ഷത വഹിച്ചു. കുടുംബമൂല്യങ്ങളും ബന്ധങ്ങളുടെ ഊഷ്മളതയും ആവിഷ്കരിച്ച ‘സുഗന്ധമുള്ള ജീവിതം’ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വനിതാ വിഭാഗം കേരള സംസ്ഥാന സെക്രട്ടറി റുക്സാന മൂസ നിർവഹിച്ചു. ‘ഹം സഫർ – കൂടെ പോവാം’ എന്ന ഡോക്യു-ഫിക്ഷന്‍ പ്രദർശിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധിസഭാംഗം യൂസുഫ് ഉമരി, പി. മുജീബ് റഹ്മാൻ എന്നിവർ ചോദ്യോത്തരവേളയിൽ പങ്കെടുത്തു. സിറ്റി സമിതി അംഗം റമീസ് വല്ലപ്പുഴ ചർച്ച നിയന്ത്രിച്ചു. കുട്ടികൾക്കായി സംഘടിപ്പിച്ച കിഡ്സ് കോർണര്‍, മുസ്ലിഹിന്‍റെ ഗാനാലാപനം എന്നിവ നടന്നു.

ഖുർആനിൽ നിന്ന് അവതരണം ഖുർആൻ സ്റ്റഡി സെന്‍റർ അധ്യാപകൻ മുജീബ് റഹ്മാൻ ആലുവ നിർവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ബംഗളൂരു സിറ്റി പ്രസിഡന്‍റ് ഷമീർ മുഹമ്മദ് സമാപന സന്ദേശവും പ്രാർഥനയും നിർവഹിച്ചു. സമ്മേളന കൺവീനർ റഹീം കോട്ടയം സ്വാഗതം പറഞ്ഞു.

Tags:    
News Summary - Jamaat-e-Islami Bengaluru Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.