Posted On
date_range Updated On
date_range കരടിയുടെ ആക്രമണത്തിൽ വയോധികക്ക് പരിക്ക്
ബംഗളൂരു: ബെളഗാവി കാനാപുർ ഹബളഘട്ടിയിൽ കരടിയുടെ ആക്രമണത്തിൽ വയോധികക്ക് പരിക്ക്.60കാരിയായ രേണുക ഇരപ്പ നായികിനാണ് പരിക്കേറ്റത്. കന്നുകാലികളെ മേയ്ക്കുന്നതിനിടെ ഗ്രാമാതിർത്തിയിലുള്ള അരുവിക്ക് സമീപത്ത് രണ്ട് കരടികൾ ആക്രമിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റു കർഷകർ ബഹളം വെച്ചതോടെ കരടികൾ കാട്ടിലേക്ക് ഓടിപ്പോയി. പരിക്കേറ്റ രേണുകയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.