Posted On
date_range Updated On
date_range കൈക്കൂലി; ബി.ഇ.ഒ ജീവനക്കാരൻ അറസ്റ്റിൽ
ബംഗളൂരു: സർവിസിൽ നിന്ന് വിരമിച്ച അധ്യാപികയുടെ പെൻഷനുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാൻ അര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബ്ലോക്ക് എജുക്കേഷൻ ഓഫിസ് ജീവനക്കാരനെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു.
കലബുറുഗി ബി.ഇ.ഒയിലെ രാധേകൃഷ്ണയാണ് അറസ്റ്റിലായത്. കൈക്കൂലി ഇടനിലക്കാരനായ രാധാകൃഷ്ണ അധ്യാപികയുടെ ഭർത്താവ് യശ്വന്ത് ബിരദാറിൽ നിന്ന് കൈക്കൂലി വാങ്ങുമ്പോൾ ലോകായുക്ത കൈയോടെ പിടികൂടുകയായിരുന്നു. ലോകായുക്ത പൊലീസ് സൂപ്രണ്ട് ആന്റണി, ഡി.വൈ.എസ്.പി ഗീത എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.