ബെംഗളൂരുവിൽ മെട്രോ നിർമാണത്തിനിടെ റോഡ് കുഴിഞ്ഞു; കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരിക്ക്

ബെംഗളൂരു: സെൻട്രൽ ബെംഗളൂരുവിലെ ഷൂലെ സർക്കിളിൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. ബ്രിഗേഡ് റോഡിൽ ബൈക്കിൽ സഞ്ചരിച്ചയാൾക്കാണ് പരിക്കേറ്റത്. യാത്രക്കിടെ റോഡ് കുഴിഞ്ഞ് പോവുകയായിരുന്നു. മെട്രോ നിർമാണത്തിനുള്ള തുരങ്ക നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്താണ് സംഭവം.

റോഡ് തകർന്ന സ്ഥലത്ത് നിന്ന് 150 മീറ്റർ അകലെയാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന മെട്രോ ടണൽ പദ്ധതിയുടെ രണ്ടാംഘട്ടമായ റെഡ് ലൈൻ എന്ന് വിളിക്കപ്പെടുന്ന നാഗവാര മുതൽ ഗോട്ടിഗെരെ വരെയുള്ള ഭാഗം. ബൈക്ക് യാത്രികൻ ഇതുവഴി പോകുമ്പോൾ റോഡിന്റെ വലിയൊരു ഭാഗം ഇടിഞ്ഞതാണ് അപകടത്തിലേക്ക് നയിച്ചത്. ബൈക്ക് യാത്രികന് നിസാര പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

മെട്രോ തൂൺ തകർന്ന് സ്ത്രീയും കുഞ്ഞും മരിച്ച സംഭവം നമ്മ മെട്രോക്കെതിരെയും സംസ്ഥാന സർക്കാരിനെതിരെയും നഗരത്തിൽ വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ആ സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ സംഭവം. 

Tags:    
News Summary - Bengaluru Road Caves In During Metro Work 2 Days After Pillar Tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.