ജില്ലയില്‍ പോളിങ് 82.02 ശതമാനം

കല്‍പറ്റ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍െറ ആദ്യ ഘട്ടത്തില്‍ പോളിങ്ങില്‍ ഒന്നാമതത്തെി വയനാട്. നാടും നഗരവും ബൂത്തുകളിലേക്ക് ഒഴുകിയത്തെി ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായപ്പോള്‍ ജില്ലയില്‍ 82.02 ശതമാനമാണ് പോളിങ്. 
ഗ്രാമങ്ങളില്‍ 82.19 ശതമാനവും നഗരങ്ങളില്‍ 80.97 ശതമാനവും പേര്‍ വോട്ടു രേഖപ്പെടുത്തി. ആദിവാസികളും തോട്ടം തൊഴിലാളികളുമുള്‍പ്പെടെയുള്ളവര്‍ ഏറെ ആവേശത്തോടെ വോട്ടു ചെയ്യാനത്തെിയപ്പോള്‍ ജില്ലയില്‍ പ്രതീക്ഷിച്ചതിലേറെ വോട്ടുകള്‍ പോള്‍ ചെയ്യപ്പെടുകയായിരുന്നു. 
തുലാവര്‍ഷ സമയത്തെ തെളിഞ്ഞ കാലാവസ്ഥയും പോളിങ് ഉയരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. അഞ്ചു ദിവസത്തെ കാത്തിരിപ്പിനുശേഷം ഈ മാസം ഏഴിന് വോട്ടെണ്ണും. മാനന്തവാടി ബ്ളോക് പഞ്ചായത്തില്‍ 81.6 ശതമാനം, സുല്‍ത്താന്‍ ബത്തേരി ബ്ളോക് പഞ്ചായത്തില്‍ 84.92 ശതമാനം, കല്‍പറ്റ ബ്ളോക് പഞ്ചായത്തില്‍ 82.13 ശതമാനം, പനമരം ബ്ളോക് പഞ്ചായത്തില്‍ 80.05 ശതമാനം എന്നിങ്ങനെയാണ്് പോളിങ്. കല്‍പറ്റ നഗരസഭയില്‍ 81.8 ശതമാനവും സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ 80.37 ശതമാനവും മാനന്തവാടി നഗരസഭയില്‍ 81.02 ശതമാനവും പേര്‍ വോട്ട് രേഖപ്പെടുത്തി. കാര്യമായ അനിഷ്ട സംഭവങ്ങളോ സാങ്കേതിക പ്രശ്നങ്ങളോ ഇല്ലാതെയാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. 
പലയിടത്തും വോട്ടിങ് മെഷീന്‍ തകരാറിലായി പോളിങ് തടസ്സപ്പെട്ടിട്ടും പിന്നീട് ഏറെ സമയം ക്യൂവില്‍നിന്ന് വോട്ടുചെയ്താണ് ആളുകള്‍ മടങ്ങിയത്. ഗ്രാമപഞ്ചായത്ത് തലത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് കോട്ടത്തറയിലും കുറവ് മുള്ളന്‍കൊല്ലിയിലുമാണ്. 
കോട്ടത്തറയില്‍ 87.78ഉം മുള്ളന്‍കൊല്ലിയില്‍ 77.2 ശതമാനവുമാണ് പോളിങ്. പല ബൂത്തുകളിലും രാവിലെ തന്നെ വോട്ട് ചെയ്യുന്നതിന് ആളുകളുടെ നീണ്ട ക്യൂ ദൃശ്യമായിരുന്നു. തോട്ടം മേഖലകളില്‍ ആദ്യമണിക്കൂറില്‍ തിരക്കനുഭവപ്പെട്ടില്ളെങ്കിലും ക്രമാനുഗതമായി പോളിങ് ശതമാനം ഉയര്‍ന്നു. ഗ്രാമപഞ്ചായത്തില്‍ എട്ട് ശതമാനവും മുനിസിപ്പാലിറ്റിയില്‍ ഏഴ് ശതമാനവും പോളിങ്ങാണ് ആദ്യ മണിക്കൂറില്‍ രേഖപ്പെടുത്തിയത്. രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും പോളിങ് ശതമാനത്തില്‍ 16% വര്‍ധനവുണ്ടായി. മുനിസിപ്പാലിറ്റികളില്‍ തുടക്കം മുതല്‍ പോളിങ് ശതമാനത്തില്‍ സുല്‍ത്താന്‍ ബത്തേരി മുന്നിട്ടുനിന്നു. പിന്നീട് കല്‍പറ്റയിലായി കൂടുതല്‍ പോളിങ്. ആദ്യ ആറ് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പഞ്ചായത്തില്‍ 52 ശതമാനവും മുനിസിപ്പാലിറ്റിയില്‍ 55.3 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പൂര്‍ണമായും ഇലക്ട്രോണിക് വോട്ടുയന്ത്രം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് ബ്ളോക്, ജില്ലാ പഞ്ചായത്തുള്‍പ്പെടെ മൂന്ന് വോട്ടുകളാണുണ്ടായിരുന്നത്. വോട്ടര്‍മാര്‍ മൂന്ന് ബാലറ്റ് യൂനിറ്റുകളിലായിട്ടാണ് വോട്ട് രേഖപ്പെടുത്തിയത്. ഇത് വോട്ടര്‍മാര്‍ക്ക്  സംശയവും പ്രയാസവും സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍, നിരക്ഷരര്‍പോലും അനായാസം വോട്ട് ചെയ്താണ് പോളിങ് ബൂത്തില്‍നിന്ന് മടങ്ങിയത്. 16 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിലേക്ക് 56 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. ഇതിനുപുറമെ ബ്ളോക് പഞ്ചായത്തിലേക്ക് 173, ഗ്രാമപഞ്ചായത്തിലേക്ക് 1331, നഗരസഭകളിലേക്ക് 324 സ്ഥാനാര്‍ഥികളുമുള്‍പ്പെടെ മൊത്തം 1884 പേരാണ് ജനവിധി തേടിയത്. 
ബ്ളോക് പഞ്ചായത്ത് തലത്തില്‍ മാനന്തവാടി 41, സുല്‍ത്താന്‍ ബത്തേരി 39, കല്‍പറ്റ 46, പനമരം 47 സ്ഥാനാര്‍ഥികളുമാണ് മത്സരിച്ചത്. കല്‍പറ്റ നഗരസഭയിലേക്ക് 85ഉം മാനന്തവാടി 128ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 111 പേരുമാണ്  മത്സരിച്ചത്. ഗ്രാമപഞ്ചായത്ത് തലത്തില്‍ വെള്ളമുണ്ട 71, തിരുനെല്ലി 53, തൊണ്ടര്‍നാട് 49, എടവക 57, തവിഞ്ഞാല്‍ 71, നൂല്‍പുഴ 50, നെന്മേനി 73, അമ്പലവയല്‍ 67,  മീനങ്ങാടി 55, വെങ്ങപ്പള്ളി 45, വൈത്തിരി 44, പൊഴുതന 43, തരിയോട് 36, മേപ്പാടി 82, മൂപ്പൈനാട് 50, കോട്ടത്തറ 41, മുട്ടില്‍ 61, പടിഞ്ഞാറത്തറ 54,  പനമരം 73, കണിയാമ്പറ്റ 64, പൂതാടി 71, പുല്‍പള്ളി 65, മുള്ളന്‍കൊല്ലി 56 സ്ഥാനാര്‍ഥികളുമാണ് ജനവിധി തേടിയത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.