ശ്രീകണ്ഠൻനായർക്ക് 70ാം വയസ്സിലും സൈക്കിൾ അരുമ മിത്രം

കാട്ടാക്കട: കാട്ടാക്കട പുതുവയ്ക്കൽ ശ്രീഭവനിൽ 70കാരനായ ശ്രീകണ്ഠൻ നായരുടെ സന്തതസഹചാരിയായി സൈക്കിൾ മാറിയിട്ട് കാലമേറെയായി. ഒാരോ കാലത്തിലും കിട്ടിയ സൈക്കിളുകൾ ജീവിതത്തിലെ അമൂല്യസമ്മാനമാകുകയും ചെയ്തു. പോളിയോ ബാധിച്ച് അരക്ക് താഴെ തളർന്ന് കിടപ്പിലായ ബാല്യകാലത്ത് വീട്ടിനുപുറത്തിറങ്ങാനായി ശ്രീകണ്ഠൻനായർക്ക് പിതാവ് സമ്മാനം നൽകിയതാണ് ആദ്യത്തെ സൈക്കിൾ. ആ സൈക്കിൾ 18 വർഷം വരെ നിധി പോലെ സൂക്ഷിച്ച് ഉപയോഗിച്ചുവരവെ ബന്ധു ഒാടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽപെട്ട് നശിച്ചു. പിന്നീട്, വാങ്ങിയ സൈക്കിളും 20 വർഷം ഒപ്പമുണ്ടായിരുന്നു. അത് പിന്നീട് മോഷണം പോയി. തുടർന്ന് വാങ്ങിയ സൈക്കിൾ വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും കൂടെയുണ്ട്. ശ്രീകണ്ഠൻനായർ ഇപ്പോഴും ദിവസവും 10 കിലോമീറ്ററിലേറെ ദൂരം സൈക്കിൾ യാത്രചെയ്യും. പുലർച്ച വീട്ടിൽ നിന്നിറങ്ങുന്ന നായർ നേരെ പാടത്തേക്കാണ് പോകുന്നത്. 10 മണിയോടെ വിളവെടുത്ത പച്ചക്കറിയും കാർഷിക വിളകളുമായി വിപണിയിലേക്ക് പോകും. മകന് വിദേശത്ത് ഉയർന്ന ജോലിയും മകൾക്ക് സർക്കാർ ജോലിയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.