ഹരിത സ്പർശത്തി​െൻറ ഈദ് കിറ്റുകൾ

ഹരിത സ്പർശത്തിൻെറ ഈദ് കിറ്റുകൾ കണിയാപുരം: മുസ്ലിം ലീഗ് കണിയാപുരം പള്ളിനട ശാഖയുടെയും ഹരിതസ്പർശം ഹ്യൂമൻ വെൽെഫയർ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലുള്ള റമദാൻ റിലീഫുകളുടെ അഞ്ചാം ഘട്ടമായി കഠിനംകുളം പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ് വാർഡുകളിലെ 786 കുടുബങ്ങൾക്ക് ഈദ് കിറ്റുകൾ വിതരണം ചെയ്തു. റമദാൻ സംഗമത്തിൽ ഹരിത സ്പർശം ചെയർമാൻ ഷഹീർ ജി. അഹമ്മദ് അധ്യക്ഷത വഹിച്ചു, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി കണിയാപുരം ഹലീം ഉദ്ഘാടനം ചെയ്തു. മണ്ഡലം ലീഗ് പ്രസിഡൻറ് കടവിളാകം കബീർ, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീം, പഞ്ചായത്ത് വൈസ് പ്രസിഡൻറ് നസീമ കബീർ, മുനീർ കൂരവിള, മൺസൂർ ഗസാലി, നൗഷാദ് ഷാഹുൽ, അൻസാരി പള്ളിനട, മുഹമ്മദ് ഷഹിൻ, ഷഹിനാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.