പെൺകുട്ടിയെ ശല്യപ്പെടുത്തിയയാൾ അറസ്​റ്റിൽ

പേരൂർക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നയാൾ അറസ്റ്റിൽ. പേരൂർക്കട ഹാർവിപു രം സ്വദേശി ലത്തി രതീഷ് എന്ന രതീഷിനെ (35) യാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്. 13 വയസ്സുള്ള പെൺകുട്ടി നാലാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ ഇയാൾ ശല്യം ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് രതീഷ്. അടുത്തിടെ ഇയാളുടെ ശല്യവും ഭീഷണിയും വർധിച്ചതോടെ പെൺകുട്ടിയുടെ രക്ഷാകർത്താക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.