തീപിടിച്ച ഗ്യാസ് സിലിണ്ടർ പുറത്തേക്കെറിഞ്ഞ വീട്ടമ്മയെ ആദരിച്ചു

വർക്കല: തീപിടിച്ച ഗ്യാസ് സിലിണ്ടർ പുറത്തേക്കെറിഞ്ഞ് അപകടം ഒഴിവാക്കിയ വീട്ടമ്മയെ വർക്കല ഫയർ ഫോഴ്സ് ആദരിച്ചു. കാപ്പിൽ കിഴക്കേവിളാകം വീട്ടിൽ റുക്കിയാ ബീവിയെ (70) ആണ് ആദരിച്ചത്. തീ പിടിച്ച സിലിണ്ടർ വീടിന് വെളിയിലേക്ക് എറിയുകയും ഫയർ ഫോഴ്സ് എത്തുന്ന സമയം വരെ ഹോസ് ഉപയോഗിച്ച് സിലിണ്ടർ തണുപ്പിക്കുകയും ചെയ്താണ് റുക്കിയാ ബീവി അപകടം ഒഴിവാക്കിയത്. ചടങ്ങിൽ വർക്കല അഗ്നി രക്ഷാനിലയം അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ പി. അനിൽകുമാർ, വിനോദ് കുമാർ, മുഗേഷ് കുമാർ, റജിമോൻ എന്നിവർ സംബന്ധിച്ചു. വീട്ടമ്മ അവസരോചിതമായി പ്രവർത്തിച്ചത് മാതൃകയാണെന്നും ചെറിയ മുൻകരുതലുകളിലൂടെ വലിയ അപകടങ്ങൾ ഒഴിവാക്കാനാകുമെന്നും ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. 12 VKL 3 veettammaye fore force adarichu@varkala ഫോട്ടോ കാപ്ഷൻ തീപിടിച്ച ഗ്യാസ് സിലിണ്ടർ പുറത്തേക്കെറിഞ്ഞും വെള്ളം ഒഴുക്കിവിട്ട് തണുപ്പിച്ചും അപകടം ഒഴിവാക്കിയ റുക്കിയാബീവിയെ വർക്കല ഫയർഫോഴ്സ് ആദരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.