ഓട്ടുമല ക്വാറിയിൽ തൊഴിൽതർക്കം സംഘർഷത്തിൽ കലാശിച്ചു

ഓയൂർ: ഓട്ടുമല പാറക്വാറിയിൽ കരാറുകാരും തൊഴിലാളികളും തമ്മിലുണ്ടായ തൊഴിൽ തർക്കം സംഘർഷത്തിൽ കലാശിച്ചു. ലോറി ൈഡ്രവറും തൊഴിലാളിയും തമ്മിലുണ്ടായ വാഗ്വാദം സംഘട്ടനത്തിന് കാരണമായി. വ്യാഴാഴ്ച രാവിലെ 8.30ഓടെ ആയിരുന്നു സംഭവം. തൊഴിൽതർക്കം പരിഹരിക്കാതെ ലോറിയിൽ പാറ കയറ്റരുതെന്ന് തൊഴിലാളികൾ ആവശ്യപ്പെടുകയും ലോറികൾ തടഞ്ഞിടുകയുമായിരുന്നു. ഇതിനിടയിലാണ് സംഘട്ടനം നടന്നത്. പരിക്കേറ്റ തൊഴിലാളി ശ്യാംകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരുമാസമായി തൊഴിലാളികൾ കൂലി കൂട്ടണമെന്നാവശ്യപ്പെട്ട് സമരം നടത്തിവരുകയായിരുന്നു. ഇതിനെത്തുടർന്ന് കഴിഞ്ഞമാസം 30ന് കൊട്ടാരക്കര എ.എൽ.ഒ ഓഫിസിൽ ഉടമകളും േട്രഡ് യൂനിയൻ നേതാക്കളും തമ്മിൽ ചർച്ച നടന്നെങ്കിലും അലസിപ്പിരിഞ്ഞു. നാല് യൂനിയനുകളിലുമായി ഇരുനൂറോളം അംഗീകൃത തൊഴിലാളികളാണ് ക്വാറിയിലുള്ളത്. സംഭവത്തെത്തുടർന്ന് പൂയപ്പള്ളി എസ്.എച്ച്.ഒ വിനോദ്കുമാർ, എസ്.ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ െപാലീസ് സ്ഥലത്തെത്തി. ക്വാറി ഉടമകളുമായും തൊഴിലാളിനേതാക്കളുമായും സംസാരിച്ചു. വെള്ളിയാഴ്ച ഇരുകൂട്ടെരയും സ്റ്റേഷനിൽ വിളിച്ച് ചർച്ച നടത്താമെന്ന് സി.ഐ പറഞ്ഞതോടെ പിരിഞ്ഞുപോവുകയായിരുന്നു. തൊഴിലാളിയെ മർദിച്ചതിൽ പ്രതിഷേധിച്ച് സംയുക്തേട്രഡ് യൂനിയനുകളുടെ നേതൃത്വത്തിൽ ഓട്ടുമലയിൽ രാവിലെ ഒമ്പതിന് യോഗം നടക്കുമെന്ന് പ്രസിഡൻറ് രവി പറഞ്ഞു. ഇളമാട്ട് മുറ്റത്തെ മുല്ല പദ്ധതി ഉദ്ഘാടനം ആയൂർ: ഇളമാട് സർവിസ് സഹകരണബാങ്ക് ലഘുഗ്രാമീണ വായ്പയായ മുറ്റത്തെ മുല്ല പദ്ധതി ശനിയാഴ്ച വൈകീട്ട് 3.30ന് ഇളമാട് ഗംഗ ഒാഡിറ്റോറിയത്തിൽ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.