ഹൃദ്രോഗ വിദഗ്​ധരുടെ ദേശീയ സമ്മേളനം

തിരുവനന്തപുരം: ഹൃദയധമനികളുടെ ഇമേജിങ്, ഫിസിയോളജി എന്നീ ശാസ്ത്ര സാങ്കേതിക മേഖലകളിലെ ഏറ്റവും പുതിയ കാൽെവപ്പുകൾ ചർച്ചചെയ്യുന്ന ഹൃദ്രോഗ വിദഗ്ധരുടെ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കോവളത്തെ ഹോട്ടൽ ലീല റാവിസിൽ നടക്കും. സൊസൈറ്റി ഓഫ് കൊറോണറി ഇമേജിങ് ആൻഡ് ഫിസിയോളജിയുടെ (എസ്.സി.ഐ.പി) മൂന്നാമത് ദേശീയ സമ്മേളനമാണിത്. എസ്.സി.ഐ.പി ദേശീയ പ്രസിഡൻറ് ഡോ. സി.ജി. ബാഹുലേയൻ ഉദ്ഘാടനം നിർവഹിക്കും. ഡോ. വി.കെ. അജിത് കുമാർ, ഡോ. പി.കെ. അശോകൻ, ഡോ. എ. ജോർജ് കോശി, ഡോ. എസ്. ഹരികൃഷ്ണൻ, ഡോ. എസ്. പ്രവീൺ എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.