ഗ്യാസ് അടുപ്പിലെ തീപടർന്ന് ചായക്കട കത്തിനശിച്ചു

തിരുവനന്തപുരം: . കടക്കുള്ളിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളിൽ തീപടരാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നല െ ഉച്ചക്ക് രണ്ടിന് ദേവസ്വം ബോർഡ് ഓഫിസിന് എതിർവശത്തെ വെങ്കിടേശിൻെറ കടയിലായിരുന്നു സംഭവം. പലഹാരങ്ങൾ ഉണ്ടാക്കുന്നതിനിടെയാണ് അടുപ്പിലെ തീ ചീനചട്ടിയിലേക്ക് പടർന്നു പിടിച്ചത്. പൊട്ടിത്തെറിയെന്നോണം വലിയ ശബ്ദത്തിൽ തീ ഉയരേക്ക് പടർന്നു. നിമിഷനേരം കൊണ്ട് മേൽക്കൂരയും കടയിലെ സാധനങ്ങളും കത്തിയമരുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കില്ലും ഫലം കണ്ടില്ല. ഫയർഫോഴ്സ് യൂനിറ്റ് എത്തുമ്പോൾ അടുത്ത കടയിലേക്ക് തീ പടരുന്ന സാഹചര്യമായിരുന്നു. വളരെ പണിപ്പെട്ടാണ് തീ അണച്ചത്. ചെങ്കൽ ചൂളയിൽനിന്ന് രണ്ട് യൂനിറ്റ് രക്ഷാപ്രവർത്തനത്തിനെത്തി. സ്റ്റേഷൻ ഓഫിസർ ജി. സുരേഷ് കുമാർ, ഉദ്യോഗസ്ഥരായ സതീഷ്, ജയകുമാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.