പ്രത്യാശയുടെ സന്ദേശവുമായി ഈസ്​റ്റർ ആഘോഷം

തിരുവനന്തപുരം: ഉയിർപ്പിൻെറയും പ്രത്യാശയുടെയും സന്ദേശവുമായി ക്രൈസ്തവർ ഈസ്റ്റർ ആഘോഷിച്ചു. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ നടന്നു. തിരുവനന്തപുരം പാളയം സൻെറ് ജോസഫ്സ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് സൂസപാക്യം പ്രാർഥനകൾക്ക് നേതൃത്വം നൽകി. ശുശ്രൂഷകളില്‍ ആയിരക്കണക്കിനുവിശ്വാസികളാണ് പങ്കുചേർന്നത്. പി.എം.ജിയിെല ലൂര്‍ദ് ഫൊറോന പള്ളിയില്‍ പുലര്‍ച്ച ശുശ്രൂഷകള്‍ക്ക് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികനായിരുന്നു. പട്ടം സൻെറ് മേരീസ് കത്തീഡ്രലിലെ ശുശ്രൂഷകള്‍ക്ക് റവ.ഡോ. ജോണ്‍ പടിപ്പുരയ്ക്കല്‍ കാർമികത്വം വഹിച്ചു. വെട്ടുകാട് മാദ്രെ-ദെ- ദേവൂസ് ദേവാലയത്തില്‍ ഉയിര്‍പ്പിൻെറ ശുശ്രൂഷകള്‍ നടന്നു. കേശവദാസപുരം മാര്‍ ഗീവര്‍ഗീസ് സഹദാ ദേവാലയം, നെടുമങ്ങാട് സൻെറ് ജെറോം മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയം, പോങ്ങുംമൂട് വിശുദ്ധ അല്‍ഫോൺസ പള്ളി, പാളയം സമാധാനരാജ്ഞി ബസിലിക്ക, പേരൂര്‍ക്കട ലൂര്‍ദ് ഹില്‍ ദേവാലയം, വലിയതുറ സൻെറ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ദേവാലയം എന്നിവിടങ്ങളിൽ വിശുദ്ധ കുര്‍ബാന നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.