സമൂഹമാധ്യമങ്ങളിൽ പരക്കുന്ന വാർത്ത വ്യാജം

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ വാർഡുകളിലെ ചികിത്സയിൽ കഴിയുന്ന രോഗികളെ നിർബന്ധിച്ച് ഡിസ്ചാ ര്‍ജ് ചെയ്യുന്നതായി സമൂഹമാധ്യമങ്ങളിൽ പരക്കുന്ന വാർത്ത വ്യാജമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രമാണിച്ച് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതായാണ് വ്യാജസന്ദേശം പരക്കുന്നത്. ആശുപത്രിയിലെ വാർഡുകളിൽ പതിവുപോലെ രോഗികളുടെ തിരക്കുണ്ട്. അവർക്കെല്ലാം ചികിത്സ ലഭ്യമാക്കാൻ ഡോക്ടർമാരും ഡ്യൂട്ടിയിലുണ്ട്. ഓക്സിജൻ നൽകിയിരുന്ന രോഗികളെവരെ ഡിസ്ചാർജ് ചെയ്തെന്നാണ് വ്യാജസന്ദേശം പരക്കുന്നത്. ഇത് ആശുപത്രിക്കെതിരെ കരുതിക്കൂട്ടി നടത്തുന്ന ആരോപണമാണ്. ആശുപത്രിക്കെതിരെ ഗൂഢലക്ഷ്യത്തോെട ഉയരുന്ന വ്യാജസന്ദേശങ്ങൾ മുഖവിലയ്ക്കെടുക്കരുതെന്ന് സൂപ്രണ്ട് ഡോ. എം. എസ്. ഷർമദ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.