കട്ടയിൽതോട്ടിൽ സ്​ഫോടകവസ്​തു ഉപയോഗിച്ച് മീൻപിടിത്തം; വീടുകൾക്ക് ഭീഷണി

വെളിയം: ഓടനാവട്ടംകട്ടയിൽ തോട്ടിൽ അനധികൃത സ്ഫോടകവസ്തു ഉപയോഗിച്ചുള്ള മീൻപിടിത്തം നിരവധി വീടുകൾക്ക് ഭീഷണിയ ാകുന്നു. രാവിലെ മുതൽ രാത്രി വരെയാണ് ഇത്തരത്തിൽ മീൻപിടിത്തം നടക്കുന്നത്. തോടി​െൻറ ഇരുഭാഗത്തെയും കര ഇടിയുകയും മീനുകൾ ചത്തുപൊങ്ങുകയും ചെയ്തു. വെളിയം പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ സ്ഫോടകവസ്തു ഉപയോഗിച്ചുള്ള മീൻപിടിത്തം നടക്കുന്നുണ്ട്. മേഖലയിൽ വൻശബ്ദത്തിലുള്ള വസ്തുക്കൾ ഉപയോഗിച്ചുള്ള മീൻപിടിത്തം നാട്ടുകാർക്ക് ശല്യമാകുമ്പോൾ അടുത്തസ്ഥലങ്ങളിലേക്ക് എത്തും. തോടുകളിലെ പൊത്തുകളിലും ഇടുക്കുകൾ കേന്ദ്രീകരിച്ചുമാണ് സ്ഫോടവസ്തു പൊട്ടിച്ച് മീൻ പിടിക്കുന്നത്. ഇത്തരത്തിൽ സ്ഫോടകവസ്തുഉപയോഗിക്കുന്നതിൽ നിരവധി അപകടങ്ങൾ ഉണ്ടാവാനുള്ള സാധ്യതയേറെയാണ്. അനധികൃതമായി സ്ഫോടകവസ്തു ഉപയോഗിച്ച് മീൻ പിടിക്കുന്നവരെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.