ഫാർമസി സംവിധാനം ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: റീജനൽ കാൻസർ സ​െൻററിൽ വികസിപ്പിച്ച ഫാർമസി സംവിധാനം തിങ്കളാഴ്ച രോഗികൾക്കായി തുറന്നുകൊടുക്കും. നിലവിൽ ആർ.സി.സിയിലെ ഫാർമസിയിൽ രോഗികൾക്കും ബന്ധുക്കൾക്കും അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകളും ഔഷധവിതരണത്തിലെ കാലതാമസവും ഒഴിവാക്കുന്നതിനായാണ് ഫാർമസി സേവനം വികസിപ്പിച്ചത്. ഫാർമസിയിൽ ഇപ്പോഴുള്ളതി​െൻറ ഇരട്ടിയോളം കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതോടെ ഒ.പി, ഐ.പി വിഭാഗം രോഗികൾ ഫാർമസിയിൽ നേരിട്ടിരുന്ന അസൗകര്യങ്ങൾക്ക് ശാശ്വത പരിഹാരമാകും. രോഗികൾക്കുള്ള ക്ഷേമപദ്ധതികൾ, ഫ്രീ ഡ്രഗ് ബാങ്ക് എന്നിവയുടെ നടത്തിപ്പ് സുഗമമാക്കാനും ഇത് ഉപകരിക്കും. ആർ.സി.സിയിൽ ഒരുക്കിയ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം വൈകീട്ട് നാലിന് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ആർ.സി.സി ഡയറക്ടർ ഡോ. രേഖ എ. നായർ ഉൾപ്പെടെയുള്ള അധികൃതരും ജനപ്രതിനിധികളും പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.