പൊലീസ് സ്​റ്റേഷനിൽ കുട്ടികൾ എത്തി, കളിച്ചുതിമിർക്കാൻ

തിരുവനന്തപുരം: വെള്ളനാട് ചാങ്ങ ഗവ.എൽ.പി സ്കൂൾ കുട്ടികൾ ജില്ലയിലെ ശിശുസൗഹൃദ ജനമൈത്രി പൊലീസ് സ്റ്റേഷനായ ഫോർട്ട് പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. ഫോർട്ട് സബ് ഡിവിഷൻ അസി. പൊലീസ് കമീഷണർ ജെ.കെ. ദിനിലി‍​െൻറ നേതൃത്വത്തിൽ കുട്ടികളെയും അധ്യാപകരെയും സ്വീകരിച്ചു. ശിശു സൗഹൃദ ജനമൈത്രി പൊലീസ് സ്റ്റേഷ‍​െൻറ ചരിത്രത്തെക്കുറിച്ചും പ്രവൃത്തികളെക്കുറിച്ചും അദ്ദേഹം കുട്ടികളുമായി സംവദിച്ചു. ഉദ്യോഗസ്ഥർ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. എസ്.ഐ ഷാജിമോൻ, പ്രഥമാധ്യാപകൻ എസ്. ജയകുമാർ, പി.ടി.എ പ്രസിഡൻറ് വി. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. തുടർന്ന് സ്റ്റേഷൻ വളപ്പിൽ ഒരുക്കിയിട്ടുള്ള പാർക്കിൽ കുട്ടികൾ കളിച്ചുതിമിർത്തശേഷമാണ് മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.