മൃഗസംരക്ഷണ മേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം

കരുനാഗപ്പള്ളി: മൃഗസംരക്ഷണമേഖലയിൽ നടപ്പാക്കുന്ന മൂന്ന് പ്രധാനപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം 15ന് ഓച്ചിറയിൽ നടക്കുമെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു. ഓണാട്ടുകര വികസന ഏജൻസിയും മൃഗസംരക്ഷണ വകുപ്പും ചേർന്ന് നടപ്പാക്കുന്ന പോത്തുകുട്ടി വളർത്തൽ പദ്ധതിയും കർഷകർക്കുള്ള പരിശീലനവും ഇരുപത്തിയഞ്ചാംഘട്ട കുളമ്പുരോഗ നിയന്ത്രണ പദ്ധതി, മൃഗസംരക്ഷണമേഖലയിൽ പ്രളയദുരിതം പേറിയവർക്കുള്ള ആനുകൂല്യങ്ങളും ധനസഹായവും വിതരണവും എന്നിവ‍യാണ് നടക്കുക. രാവിലെ 10.30ന് ഓച്ചിറ പരബ്രഹ്മ ഓഡിറ്റോറിയത്തിൽ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി രൂപവത്കരണയോഗം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ സുകുമാരപിള്ള പദ്ധതി വിശദീകരണം നടത്തി. ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. സാബു സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.