ജില്ലയെ ഹരിതാഭമാക്കാൻ 21 ലക്ഷം വൃക്ഷത്തൈകൾ

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തിൽ സ്കൂൾ കുട്ടികൾക്ക് അഞ്ച് ലക്ഷം ഫലവൃക്ഷത്തൈകളൊരുക്കി ജില്ലാ പഞ്ചായത്ത്. ജില്ലയെ ഹരിതാഭമാക്കി മാറ്റുന്നതി​െൻറ ഭാഗമായി സമ്പൂർണ ജലസുരക്ഷാ പദ്ധതിയായ ജലശ്രീയിലൂടെ 21 ലക്ഷം വൃക്ഷൈത്തകളാണ് ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തിൽ തയാറാക്കിയിട്ടുള്ളത്. 73 പഞ്ചായത്തുകളിലും ഇതിനായി നഴ്സറികൾ സജ്ജീകരിച്ചിരുന്നതായി പ്രസിഡൻറ് വി.കെ. മധു പറഞ്ഞു. ജലശ്രീ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്കൂളുകളിൽ തൈകൾ വിതരണം ചെയ്യുന്നത്. നടുന്ന തൈകൾ വാർഡ് തലത്തിൽ പരിപാലിക്കും. വിതരണവും പരിപാലനവും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർവഹിക്കും. സ്കൂളുകളെ കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മറ്റ് സർക്കാർ ഓഫിസുകളിലും വൃക്ഷ ത്തൈകൾ വിതരണം ചെയ്യും. പരിസ്ഥിതി ദിനത്തിൽ ഒരു ഹരിത വിസ്മയത്തിന് തുടക്കമിടുകയാണ് ജില്ലാ പഞ്ചായത്തെന്നും പ്രസിഡൻറ് വി. കെ. മധു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.