തമ്പാനൂരിലെ തൊഴിൽതർക്കം; ഒത്തുതീർപ്പ്​ വ്യവസ്​ഥ ലംഘി​​ച്ചെന്ന്​​ സി.​െഎ.ടി.യു പ്രവർത്തകർ എ.​െഎ.ടി.യു.സിക്കാരനെ മർദിച്ചു​

തിരുവനന്തപുരം: തമ്പാനൂർ ബസ് ടെർമിനലിന് മുന്നിലെ തൊഴിൽ തർക്കം പരിഹരിക്കാൻ പൊലീസുണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥ സി.െഎ.ടി.യു ലംഘിെച്ചന്നും എ.െഎ.ടി.യു.സി പ്രവർത്തകനെ മർദിച്ചതായും പരാതി. തമ്പാനൂർ ബസ് ടെർമിനലിന് മുന്നിൽ തൊഴിലെടുക്കുന്നതിന് എ.െഎ.ടി.യു.സി പ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണം. ഒാേട്ടാ തൊഴിലാളികൾക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് എ.െഎ.ടി.യു.സിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം നടന്നുവരികയായിരുന്നു. അതിനെ തുടർന്ന് തമ്പാനൂർ സർക്കിൾ ഇൻസ്പെക്ടർ മോേട്ടാർ തൊഴിലാളി സംയുക്ത യൂനിയനുകളുടെ യോഗം വിളിച്ച് ഒത്തുതീർപ്പ് വ്യവസ്ഥയുണ്ടാക്കുകയും ചെയ്തു. എന്നാൽ സി.െഎ.ടി.യു ആ ഒത്തുതീർപ്പ് വ്യവസ്ഥ ലംഘിെച്ചന്ന് എ.െഎ.ടി.യു.സി ആരോപിച്ചു. ഒത്തുതീർപ്പ് വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ജോലി ചെയ്യാനെത്തിയ തൊഴിലാളിയെ സി.െഎ.ടി.യുക്കാർ സംഘംചേർന്ന് മർദിെച്ചന്ന് മോേട്ടാർ തൊഴിലാളി യൂനിയൻ (എ.െഎ.ടി.യു.സി) പ്രസിഡൻറ് മീനാങ്കൽ കുമാറും ജന.സെക്രട്ടറി പട്ടം ശശിധരനും ആരോപിച്ചു. മർദനമേറ്റ സെയ്ഫുദ്ദീനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അവർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ ട്രേഡ് യൂനിയൻ രംഗത്ത് നിലനിൽക്കുന്ന െഎക്യം തകർക്കാൻ ബോധപൂർവമായ ശ്രമമാണ് സി.െഎ.ടി.യു.വി​െൻറ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും േനതൃത്വം വിഷയത്തിൽ ഇടപെടണമെന്നും പൊലീസ് നിഷ്പക്ഷമായി നീതി നടപ്പാക്കണമെന്നും എ.െഎ.ടി.യു.സി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.