സ്​കൂളിൾനിന്ന്​ ടാപ്പുകൾ മോഷണംപോയി

ബാലരാമപുരം: നസ്രത്ത് ഹോം സ്കൂളിൽനിന്ന് ഒരുലക്ഷം രൂപയിലേറെ വിലവരുന്ന ടാപ്പുകൾ മോഷണംപോയി. ചൊവ്വാഴ്ച രാത്രിയാണ് 127 പൈപ്പുകൾ പൊട്ടിച്ച് കൊണ്ടുപോയത്. സ്കൂളിലെ സി.സി.ടി.വി പ്രവർത്തനരഹിതമായിരുന്നു. വിവിധഭാഗങ്ങളിൽ കുടിവെള്ളത്തിന് ഒരുക്കിയിരുന്ന പൈപ്പിൽ നിന്നാണ് ടാപ്പുകൾ മോഷണംനടത്തിയത്. ബ്രാസ് ഇനത്തിൽപ്പെട്ട ടാപ്പാണ് മോഷണം നടത്തിയത്. സ്കൂൾ മനേജർ ഷീൻ പാലക്കുഴി പരാതി നൽകിയതി​െൻറ അടിസ്ഥാനത്തിൽ ബാലരാമപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.