കർഷകർക്കായി ദ്വിദിന ശിൽപശാല സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സി​െൻറ (ഇന്ത്യ) നേതൃത്വത്തിൽ ചെറുകിട കർഷകർക്കുള്ള 'നൂതന യന്ത്രവത്കരണം' എന്ന വിഷയത്തിൽ ദ്വിദിന ശിൽപശാല സംഘടിപ്പിക്കുന്നു. 25ന് എൻജിനീയേഴ്സ് ഹാളിൽ നടക്കുന്ന പരിപാടി ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും. ശിൽപശാലയോടനുബന്ധിച്ച് കാർഷിക യന്ത്രോപകരണങ്ങളുടെ പ്രദർശനവും കർഷകരും സാങ്കേതിക വിദഗ്ധരും തമ്മിലുള്ള ചർച്ചകളും സംവാദങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. 26ന് നടക്കുന്ന സമാപനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ചെയർമാൻ. എൻ. രാജ്കുമാർ, സെക്രട്ടറി ഉദയകുമാർ കെ.എസ്, ഡോ. വി. ഗണേശൻ, റോയി മാത്യു എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.