ശംഖുംമുഖം തീരം സംരക്ഷിക്കുന്നതിൽ വൻ വീഴ്ച

ശംഖുംമുഖം: നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ . സർക്കാറി​െൻറ അനാസ്ഥ കാരണം പതിയിരിക്കുന്നത് വലിയ അപകടങ്ങളാണ്. നിരന്തരമായ കടൽക്ഷോഭ ഭീഷണി ഉണ്ടായിട്ടും ശംഖുംമുഖം പരിസര പ്രദേശത്തെ തീരങ്ങൾ കടലെടുക്കുന്നത് തടയാൻ സർക്കാറിന് ഇനിയും കഴിഞ്ഞിട്ടില്ല. ഒരു വർഷത്തിനിടെ പല തവണ കടൽ കലിതുള്ളി കരയിലെത്തിയിട്ടും ഒന്നും ചെയ്യാൻ സർക്കാറിനായില്ല. ഇതി​െൻറ ഫലമായി കഴിഞ്ഞ മാസമുണ്ടായ ശക്തമായ തിരമാലകൾ തീരം കടന്ന് റോഡും വിഴുങ്ങി. രാത്രിയിലുണ്ടായ ഈ സംഭവത്തിൽ വലിയ ദുരന്തം തലനാരിഴ വ്യത്യാസത്തിൽ ഒഴിവാകുകയായിരുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷം തീരം തെളിഞ്ഞ് കര വന്നിട്ടും ഒരു പ്രതിരോധവുമൊരുക്കാനായില്ല. ഇതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം വീണ്ടും കടൽകയറി കൂടുതൽ ഭാഗങ്ങൾ ഇടിഞ്ഞത്. രാത്രിയിൽ കച്ചവടക്കാർ ഉൾപ്പെടെ നിരവധി പേർ തീരത്ത് നിൽക്കുമ്പോഴാണ് സംഭവം. നാട്ടുകാർ സമയോചിതമായി ഇടപെട്ടതിനാലാണ് തുടർന്നുള്ള അപകടം ഒഴിവായത്. ഏതു സമയത്തും തിരമാല കൂടുതൽ കരയിലേക്ക് ആഞ്ഞടിക്കാമെന്ന ഭീതി നിലനിൽക്കുകയാണ്. ഒരാഴ്ച മുമ്പാണ് തമിഴ്നാട്ടിൽനിന്നെത്തിയ സംഘത്തിൽനിന്ന് ഒമ്പതു വയസ്സുകാരി കാൽ നനയ്ക്കാൻ ശംഖുംമുഖത്ത് ഇറങ്ങിയപ്പോൾ തിരമാലകളിൽപെട്ട് മരിച്ചത്. പുലർച്ച അപകടം നടക്കുമ്പോൾ ബീച്ച് വിജനമായിരുന്നു. അപകട സൂചനകൾ നൽകാൻ സംവിധാനമുണ്ടായിരുന്നെങ്കിൽ ആ ജീവൻ പൊലിയാതെ രക്ഷിക്കാൻ കഴിയുമായിരുന്നു. തിരമാലകൾ തീരം കവരാൻ തുടങ്ങിയതോടെ ലൈഫ് ഗാർഡുകൾക്ക് പോലും തീരത്ത് നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. തകർന്ന റോഡുകൾ ഒഴിവാക്കി ഗതാഗതം ക്രമീകരിച്ചതല്ലാതെ മറ്റു സുരക്ഷാ നടപടികൾ കുറവാണ്. മഴക്കാലം എത്തുന്നതോടെ വീണ്ടും കടൽക്ഷോഭത്തിന് സാധ്യത ഏറെയാണ്. ഇതോടെ തീരവും റോഡും പൂർണമായി നഷ്ടമാകുമെന്ന ആശങ്കയിലാണ് നാട്ടുകാരും വിനോദ സഞ്ചാരികളും. സമീപ പ്രദേശങ്ങളായ വലിയതുറയിലും ബീമാപള്ളിയിലും തിരമാലകൾ ശക്തമാകുന്നതോടെ വീടുകൾ തകർച്ച ഭീഷണിയിലാണ്. വിഴിഞ്ഞത്ത് തുറമുഖത്തിനായി കടലിനുള്ളിൽ െഡ്രഡ്ജിങ് നടത്തിയതാണ് സമീപ പ്രദേശങ്ങളിലേക്ക് കടൽ കയറാൻ കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.