ചരിത്രപഠനയാത്ര നടത്തി കിളിമാനൂരിലെ സാമൂഹികശാസ്ത്ര അധ്യാപകർ

കിളിമാനൂർ: ഉപജില്ല യു.പി വിഭാഗം സാമൂഹികശാസ്ത്ര പരിശീലനപരിപാടിയുടെ ഭാഗമായി അധ്യാപകർ ചരിത്രപഠനയാത്ര നടത്തി. ചരിത്രശേഷിപ്പുകൾ സമകാലിക ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെ തെളിവുകളുടെ അടിസ്ഥാനത്തിൽ പഠിച്ച് റിപ്പോർട്ട് തയാറാക്കുന്നതിനും പ്രദേശത്തി​െൻറ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ തിരിച്ചറിയുന്നതിനും വേണ്ടി കടലുകാണി പ്പാറയിലേക്കായിരുന്നു യാത്ര. ഒരുഭാഗത്ത് അറബിക്കടലും മറുഭാഗത്ത് പശ്ചിമഘട്ടവും ഒരേസമയം കാണാൻ കഴി യുന്ന ഭൂമിശാസ്ത്രസവിശേഷത ഉള്ള പ്രദേശമാണ് കടലുകാണിപ്പാറ. പാറയുടെ മുകള്‍ഭാഗത്തെ മനംമയക്കുന്ന പ്രകൃതിദൃശ്യങ്ങളാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. നിരവധി കാട്ടുമൃഗങ്ങളുടെ സങ്കേതം കൂടിയാണിത്. പാറയില്‍നിന്ന് 50 അടി താഴ്ചയിൽ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. ഗുഹയില്‍ സന്യാസിവര്യന്മാര്‍ തപസനുഷ്ഠിച്ചിട്ടുണ്ടെന്നും 75 വര്‍ഷങ്ങള്‍ക്കപ്പുറംവരെ ചില യോഗിവര്യന്മാര്‍ ഇവിടെ വന്നുപോ കാറുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ഇവിടെ എല്ലാവര്‍ഷവും ഉത്സവങ്ങളും നടത്തുന്നുണ്ട്. ടൂറിസം വകുപ്പ് കടലുകാണിപ്പാറയെ സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുള്ളതായി ട്രസ്റ്റ് ഭാരവാഹികളിൽ നിന്ന് അധ്യാപകർ മനസ്സിലാക്കി. കടലുകാണിപ്പാറയും ഗുഹാക്ഷേത്രവും ടൂറിസ്റ്റ് കേന്ദ്രമായി അംഗീകരിക്കണമെന്നാണ് നാട്ടുകാരുടെയും അധ്യാപകരുെടയും ആവശ്യം. കുട്ടികൾക്ക് നേരറിവുകൾ നൽകുന്നതിനും പഠനാനുബന്ധപ്രവർത്തനങ്ങൾക്കും ഇത്തരം പഠനയാത്രകൾ സഹായിക്കുമെന്ന് യാത്രക്ക് നേതൃത്വം നൽകിയ ആർ.പി മാരായ വി. രാജേഷ്, അനില, സാജൻ എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.