പകര്‍ച്ചരോഗങ്ങള്‍ക്കെതിരെ അതിജാഗ്രത വേണം ^-കലക്ടര്‍

പകര്‍ച്ചരോഗങ്ങള്‍ക്കെതിരെ അതിജാഗ്രത വേണം -കലക്ടര്‍ കൊല്ലം: മഴക്കാലത്ത് പടരുന്ന രോഗങ്ങള്‍ക്കെതിരെ അതിജാഗ്രത പാലിക്കാന്‍ കലക്ടര്‍ ഡോ.എസ്. കാര്‍ത്തികേയന്‍ നിര്‍ദേശം നല്‍കി. നിപ വൈറസ് സംസ്ഥാനത്ത് കണ്ടെത്തിയ സാഹചര്യത്തില്‍ വിളിച്ചുചേര്‍ത്ത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കലക്ടറുടെ നിര്‍ദേശം. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും നിപ വൈറസിനെതിരെ ജാഗ്രത വേണം. വവ്വാല്‍, പന്നി തുടങ്ങിയവയുടെ വിസര്‍ജ്യം, സ്രവം എന്നിവ വഴി രോഗം പടരുമെന്നതിനാല്‍ അവയാല്‍ മലിനപ്പെട്ട ജലം ഉപയോഗിക്കുകയോ ജന്തുക്കള്‍ കരണ്ട ഫലങ്ങള്‍ കഴിക്കുകയോ ചെയ്യരുത്. പനിബാധിത പ്രദേശങ്ങളില്‍ യാത്രകഴിഞ്ഞ് മടങ്ങുന്നവര്‍ തിരികെയെത്തി 15 ദിവസത്തിനകം തലവേദന, പനി, തലകറക്കം, ബോധക്ഷയം, ചുമ, വയറിളക്കം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടണം. ആരോഗ്യവകുപ്പ് പനി നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. പനി വാര്‍ഡുകള്‍, ക്ലിനിക്കുകള്‍, മരുന്ന് എന്നിവ സജ്ജീകരിച്ചു. വ്യക്തിസുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കി. എല്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയാറാക്കണം. പ്രാണി നിരീക്ഷണത്തിനുള്ള സംവിധാനവും ശക്തിപ്പെടുത്തിയതായി കലക്ടര്‍ യോഗത്തില്‍ വ്യക്തമാക്കി. ഡെങ്കിപ്പനി, എലിപ്പനി, മറ്റു ജലജന്യരോഗങ്ങള്‍ എന്നിവ പടരുന്നത് തടയാന്‍ വീടും പരിസരവും വൃത്തിയാക്കുകയും മാലിന്യത്തി​െൻറ ഉറവിട നശീകരണം ഉറപ്പാക്കുകയും വേണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതിനൊപ്പം വ്യക്തിശുചിത്വവും പാലിക്കണം. സ്വയം ചികിത്സ പാടില്ല. മായംചേര്‍ത്തത് കണ്ടെത്താന്‍ മൊബൈല്‍ ലാബും കൊല്ലം: ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താനും നവകേരളം- 2018ല്‍ സൗകര്യം. പ്രധാന കവാടത്തിനു സമീപത്തെ ഭക്ഷ്യസുരക്ഷാ വകുപ്പി​െൻറ മൊബൈല്‍ ലബോറട്ടറിയിലാണ് പാലിലെയും എണ്ണയിലെയുമൊക്കെ കൃത്രിമ ചേരുവകള്‍ കണ്ടെത്താനുള്ള പരിശോധനാ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. തേന്‍, നിറംപിടിപ്പിച്ച തേയില, കടുക്, കറുവാപ്പട്ട, മല്ലിപ്പൊടി, തുവരപ്പരിപ്പ് തുടങ്ങിയവയിലെ മായം പരിശോധിക്കുന്നതിനുള്ള സംവിധാനം പ്രദര്‍ശനനഗരിയിലെ വകുപ്പി​െൻറ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. ഇളമാട് ഗവ. ഐ.ടി.ഐ കെട്ടിടം ഉദ്ഘാടനം 24ന് കൊല്ലം: സര്‍ക്കാറി​െൻറ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇളമാട് ഐ.ടി.ഐ കെട്ടിടം 24ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് ഇളമാട് ഇടത്തറപ്പണയില്‍ നടക്കുന്ന പരിപാടിയില്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ് എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.