പരിമിതികളിൽ വീർപ്പുമുട്ടി പട്ടാഴി പൊതുമാർക്കറ്റ്

പത്തനാപുരം: . കർഷകമേഖലയായ പട്ടാഴിദേശത്തെ കർഷകർ ആശ്രയിക്കുന്ന മാർക്കറ്റാണിത്. സ്ഥലപരിമിതിയാണ് പ്രധാനപ്രശ്നം. ഇത് കാരണം കാർഷിക ഉൽപന്നങ്ങൾ വിൽക്കാനും വാങ്ങാനുമെത്തുന്നവർ ഏറെ ബുദ്ധിമുട്ടുന്നു. ചന്തയില്‍ നിന്ന് പുറത്തേക്കുള്ള വഴിയിലും വശങ്ങളിലും നിലത്തിരുന്നാണ് കൂടുതൽ ആളുകളും കച്ചവടം നടത്തുന്നത്. ബുധൻ, ശനി ദിവസങ്ങളിലാണ് ആഴ്ചച്ചന്ത. കൂടാതെ വെള്ളിയാഴ്ച കർഷകവിപണിയുമുണ്ട്. വെളുപ്പിന് തുടങ്ങുന്ന കർഷകവിപണിയില്‍ വൈദ്യുതിവിളക്കുകൾ പ്രകാശിക്കാത്തത് കാർഷികഉൽപന്നങ്ങൾ വിൽക്കാനും വാങ്ങാനുമെത്തുന്നവർക്ക് ബുദ്ധിമുട്ടാകുന്നു. മഴക്കാലത്താണ് ഏറെ ക്ലേശം. മിക്ക വ്യാപാരികളും മഴയും വെയിലും ഏറ്റാണ് വ്യാപാരം നടത്തുന്നത്. രണ്ടുവർഷം മുമ്പ് ജില്ലാപഞ്ചായത്തിൽ നിന്ന് ലക്ഷങ്ങൾ െചലവഴിച്ച് സ്റ്റാളുകൾ നിർമിച്ചിട്ടുണ്ടെങ്കിലും വ്യാപാരികൾക്ക് തുറന്ന് നൽകിയിട്ടില്ലെന്നും പട്ടാഴിപഞ്ചായത്തി​െൻറ ബജറ്റിൽ മാർക്കറ്റി​െൻറ നവീകരണത്തിനായി തുക വക കൊള്ളിക്കാറുണ്ടെങ്കിലും പ്രാവർത്തികമാക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മാർക്കറ്റിനോട് ചേർന്നാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. ദുർഗന്ധം കാരണം ചന്തക്കുള്ളിൽ നിൽക്കാനാകാത്ത സ്ഥിതി വിശേഷമാണ്. മത്സ്യമാംസാദികൾ വിൽപന നടത്തുന്നതിനായി തയാറാക്കിയ സ്റ്റാളുകൾ ഇല്ല. ചുറ്റുമതിലോ ഗേറ്റോ ഇല്ലാത്തതിനാൽ അനധികൃത വാഹനപാർക്കിങ്ങും രാത്രികാലത്ത് സാമൂഹികവിരുദ്ധശല്യവും രൂക്ഷമാണെന്ന് ആക്ഷേപമുണ്ട്. നിരവധിപേർ ആശ്രയിക്കുന്ന പുരാതനമായ പട്ടാഴിചന്ത സംരക്ഷിക്കുന്നതിന് അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.