ശംഖുംമുഖത്ത് റോഡ് ഉൾപ്പെടെ തീരം കടലെടുത്തു

വലിയതുറ: തിരമാലകള്‍ ശക്തമായി തീരത്തേക്ക് അടിച്ചുകയറി ശംഖുംമുഖത്ത് റോഡ് ഉൾപ്പെടെ തീരം തകര്‍ന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. തീരത്തുനിന്ന് കൂടുതലായി മണ്ണ് കടലെടുക്കാന്‍ തുടങ്ങിയതോടയാണ് റോഡ് പകുതിയോളം തകര്‍ന്നത്. മത്സ്യബന്ധന ഉപകരണങ്ങൾ മത്സ്യത്തൊഴിലാളികള്‍ സംഘടിെച്ചത്തി റോഡിലേക്ക് വലിച്ച് കയറ്റിയതു മൂലം കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. തിരമാലകള്‍ റോഡിലേക്ക് അടിച്ചു കയറാന്‍ തുടങ്ങിയതോടെ തീരത്ത് ഉണ്ടായിരുന്ന വഴിയോര കച്ചവടക്കാര്‍ ചെറുവാഹനങ്ങളുമായി കൂടുതല്‍ ദൂരത്തേക്ക് ഓടി മാറുകയായിരുന്നു. സംഭവം അറിഞ്ഞ് ഡി.സി.പി ആദിത്യയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം സ്ഥലത്ത് എത്തി ഗതാഗതം നിയന്ത്രിക്കുകയും തകര്‍ന്ന റോഡില്‍നിന്ന് കടല്‍ക്കാഴ്ചകള്‍ കാണാന്‍ എത്തിയവരെ മാറ്റുകയും ചെയ്തു. ആഴ്ചകള്‍ക്ക് മുമ്പുണ്ടായ കടലാക്രമണത്തില്‍ ശംഖുംമുഖത്തെ തീരവും റോഡി​െൻറ കാല്‍ഭാഗത്തോളവും കടലെടുത്തിരുന്നു. ഇതോടെ ഇൗ ഭാഗത്തേക്ക് സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീട് കടല്‍ ഉൾവലിഞ്ഞതോടെ ശാന്തമാെയന്ന് വിചാരിച്ചിരുന്ന തീരദേശത്തേക്കാണ് അപ്രതീക്ഷിതമായുള്ള കടല്‍കയറ്റം ഉണ്ടായത്. അതെ സമയം ശംഖുംമുഖത്ത് അപ്രതീക്ഷിതമായി കടല്‍കയറ്റം ഉണ്ടായതോടെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്ന വലിയതുറ, ബീമാപള്ളി ഭാഗത്തുള്ളവര്‍ ഭീതിയിലായി. ആഴ്ചകള്‍ക്ക് മുമ്പുണ്ടായ കടലാക്രമണത്തില്‍ വലിയതുറയിലെ നിരവധി വീടുകള്‍ തകര്‍ന്നിരുന്നു. ഇവര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.