അന്തിയൂര്‍കോണത്ത് പാലം നിര്‍മാണം പൂര്‍ത്തിയായി മാസങ്ങളായിട്ടും റോഡിന്​ വീതികൂട്ടുന്നില്ല

കാട്ടാക്കട: അപകടക്കെണിയായ അന്തിയൂര്‍കോണത്ത് പാലം നിർമാണം പൂര്‍ത്തിയായി മാസങ്ങളായിട്ടും റോഡിന് വീതികൂട്ടുന്നില്ല. കാട്ടാക്കട-തിരുവനന്തപുരം റോഡില്‍ അന്തിയൂര്‍കോണത്ത് ഇടുങ്ങിയ പാലവും വീതികുറഞ്ഞ റോഡും കാരണം അപകടം നിത്യസംഭവമായിരുന്നു. റോഡ് വീതി കൂട്ടി നിര്‍മാണം നടത്താത്തുകാരണം അന്തിയൂര്‍കോണം പാലം ജങ്ഷനില്‍ അപകടവും ഗതാഗതക്കുരുക്കും പതിവാണ്. ഈ സാഹചര്യത്തിലാണ് പാലത്തി​െൻറ വീതി കൂട്ടുന്നതിനുവേണ്ടി നാട്ടുകാര്‍ ആവശ്യമുന്നയിച്ചത്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പത്തോളം പേരുടെ ജീവന്‍ നഷ്ടപ്പെടുകയും, നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.