റോഡ് റീ ടാറിങ്​ അനന്തമായി നീളുന്നു

പാലോട്: ചെങ്കോട്ട--തിരുവനന്തപുരം ഹൈവേയിൽ പാലോട് ഫോറസ്റ്റ് റേഞ്ച് ഒാഫിസിനും മഹാറാണി ഹോട്ടലിനും ഇടയ്ക്കുള്ള 60 മീറ്റർ ഭാഗത്തെ . ഏഴ് വർഷം മുമ്പ് വാമനപുരം നദിയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് ഇടിഞ്ഞ് താഴ്ന്നതാണ് ഇവിടുത്തെ റോഡ് വശം. നാല് വർഷത്തിലേറെയുള്ള കാത്തിരിപ്പിനും നിരന്തര സമരങ്ങൾക്കും നിരവധി അപകടങ്ങൾക്കും ശേഷമാണ് പാർശ്വഭിത്തി നിർമാണത്തിന് അഞ്ച് കോടി രൂപ അനുവദിച്ചത്. ഭിത്തി നിർമാണം പൂർത്തീകരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. ഇവിടെ ഇടിഞ്ഞുപോയ ശേഷം ബാക്കിയുണ്ടായിരുന്ന ബി.എം ആൻഡ് ബി.സി റോഡി​െൻറ പ്രതലം മുഴുവൻ ഇളക്കിമാറ്റി പുതിയ പ്രതലം നിർമിക്കാൻ മെറ്റലിങ് നടത്തിയിരിക്കുകയാണ്. ആറുമാസമായി ഈ ഭാഗത്തെ കടുത്ത പൊടിപടലം ഒഴിവാക്കാൻ രാവിലെയും വൈകീട്ടും വെള്ളമൊഴിക്കുന്ന പണി മാത്രമാണ് കരാറുകാരൻ ചെയ്ത് വരുന്നത്. മെറ്റൽ ഇളകി രൂപപ്പെട്ട കുഴികളിൽ അകപ്പെട്ട് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവുകാഴ്ചയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.