ജില്ലാ പൊലീസ് മേധാവിയായി ഡോ. അരുൾ ആർ. ബി. കൃഷ്ണ സ്ഥാനമേറ്റു

കൊല്ലം: . തിങ്കളാഴ്ച രാവിലെ ജില്ലാ പൊലീസ് ആസ്ഥാനത്ത്, കമീഷണറുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന റൂറൽ എസ്.പി. ബി. അശോകനിൽനിന്നാണ് ചുമതലയേറ്റെടുത്തത്. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ് കമീഷണർ എൻ. രാജൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ജില്ലയിൽ വർധിച്ചുവരുന്ന വാഹനാപകടങ്ങൾ കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് കമീഷണർ പറഞ്ഞു. കൊച്ചിൻ സഹകരണ മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് ബിരുദം നേടിയിട്ടുള്ള അരുൾ ആർ. ബി. കൃഷ്ണ തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ബയോകെമിസ്ട്രിയിൽ എം.ഡിയും ഡയബറ്റോളജിയിൽ പി.ജി ഡിപ്ലോമയും നേടിയാണ് സിവിൽ സർവിസിലെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ്. 2012-ലെ സിവിൽ സർവിസ് പരീക്ഷയിൽ അഖിലേന്ത്യതലത്തിൽ 125-ാംറാങ്കും സംസ്ഥാനതലത്തിൽ എട്ടാം റാങ്കുമായിരുന്നു. സംസ്ഥാന പൊലീസിൽ എസ്.ഐ ആയിരുന്ന ജി.ബി. ബാലകൃഷ്ണ​െൻറയും ആരോഗ്യ വകുപ്പിൽനിന്ന് വിരമിച്ച ശ്രീരഞ്ജിനിയുടെയും മകനാണ്. ഭാര്യ: ഡോ. ദേവി, മകൻ: ഭരത് ഡി. കൃഷ്ണ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.