എൻ.വി പുരസ്കാരം സമർപ്പിച്ചു

തിരുവനന്തപുരം: എൻ.വി കൃഷ്ണവാര്യർ വൈജ്ഞാനിക സാഹിത്യ പുരസ്കാരം മലയാളം സർവകലാശാല മുൻ വി.സി കെ. ജയകുമാറിൽനിന്ന് ഷെരീഫ് നെടുമങ്ങാട് ഏറ്റുവാങ്ങി. മലയാള കവിത എന്തായിരിക്കണമെന്ന് ദിശാബോധം നൽകിയത് എൻ.വിയാണ്. അദ്ദേഹം തയാറാക്കിയ മണ്ണിലാണ് ആധുനികർ വൃക്ഷങ്ങൾ നട്ടതെന്നും ജയകുമാർ പറഞ്ഞു. പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ എം.ആർ. തമ്പാൻ അധ്യക്ഷത വഹിച്ചു. ഡോ. - ബി.എസ്. ബാലചന്ദ്രൻ, ഡോ. സത്യജിത്, വിളക്കുടി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.