മേള ആദ്യദിനംതന്നെ വിജയത്തിളക്കത്തില്‍ ^എം. വിജയകുമാര്‍

മേള ആദ്യദിനംതന്നെ വിജയത്തിളക്കത്തില്‍ -എം. വിജയകുമാര്‍ തിരുവനന്തപുരം: കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും അധ്യാപകരുടെയും പങ്കാളിത്തംകൊണ്ട് ആദ്യത്തെ രാജ്യാന്തര കുട്ടികളുടെ ചലച്ചിത്ര മേളയുടെ ആദ്യദിനംതന്നെ വിജയത്തിളക്കത്തിലായെന്ന് കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍. മേളയുടെ സുവനീര്‍ ഇടിഞ്ഞാര്‍ ട്രൈബല്‍ സ്‌കൂളിലെ വിദ്യാർഥി ജിഷ്ണുവിന് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളില്‍ ചലച്ചിത്ര അവബോധം സൃഷ്ടിക്കാനും ലോകമെമ്പാടുമുള്ള സംസ്‌കാരങ്ങള്‍ മനസ്സിലാക്കാനും ഇത്തരം മേളകള്‍ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ്.പി. ദീപക്, ട്രഷറര്‍ ജി. രാധാകൃഷ്ണന്‍, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, സുവനീര്‍ കമ്മിറ്റി കണ്‍വീനര്‍ പി. ദീപു, സംവിധായകന്‍ എം.എ. നിഷാദ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.