ഇന്ത്യൻ മിഷണറി ചരിത്രം അടയാളപ്പെടുത്തി പ്രദർശനം

തിരുവനന്തപുരം: കേരളത്തി​െൻറ വിദ്യാഭ്യാസ സാഹിത്യ സാമൂഹികമേഖലക്ക് ക്രൈസ്തവ മിഷണറിമാർ നൽകിയ സംഭാവനകൾ ചരിത്രത്തി​െൻറ ഏടുകളിലൂടെ അടയാളപ്പെടുത്തുകയാണ് വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ ആരംഭിച്ച 'ഒരു ഇന്ത്യൻ മിഷണറി ചരിത്രം' ദ്വിദിന അക്കാദമിക് കോൺഫറൻസും പ്രദർശനവും. രാജ്യസമാചാരം, പശ്ചിമോദയം, വിദ്യാസംഗ്രഹം തുടങ്ങിയ പ്രസിദ്ധീകരണങ്ങളെയും അതി​െൻറ അമരക്കാരായ ഹെർമൻ ഗുണ്ടർട്ട്, ബെഞ്ചമിൻ ബെയ്‌ലി തുടങ്ങിയവർ മലയാള ഭാഷക്കും അച്ചടിക്കും നൽകിയ സംഭാവനകളും പുതിയ തലമുറക്ക് മുന്നിൽ പരിചയപ്പെടുത്തുന്നു. ഈ വിഷയത്തിൽ രചിക്കപ്പെട്ട പുസ്തകങ്ങളും സന്ദർശകർക്ക് മുന്നിലുണ്ട്. ഇന്ത്യയിലെത്തിയ നിരവധി മിഷണറിമാരും അവർ വ്യത്യസ്ത മേഖലയിൽ നടത്തിയ ഇടപെടലുകളും കോട്ടയം സി.എം.എസ് കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചയും പ്രദർശനത്തിൽ ഇടംപിടിച്ചു. മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം നിർവഹിച്ച പരിപാടി ശനിയാഴ്ച വൈകീട്ട് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.